തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ മന്ത്രി ബിന്ദുവിന് ഉദ്ഘാടനം ചെയ്യാൻ പറ്റുന്ന പദ്ധതികളെ കുറിച്ച് അടിയന്തരമായി അറിയിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കുലർ. വിദ്യാഭ്യാസ ഡയറക്ടറേറ്റാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പദ്ധതികൾ ആരാഞ്ഞ് സർക്കുലർ അയച്ചിരിക്കുന്നത്.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലേക്കായുള്ള പ്രത്യേക അറിയിപ്പ് തയ്യാറാക്കിയിരിക്കുന്നത് സാങ്കേതിക വിദ്യാഭ്യാസ സീനിയർ ജോയിന്റ് ഡയറക്ടറാണ്.
വരുന്ന രണ്ട് മാസത്തിനുള്ളിൽ മന്ത്രിക്ക് ഉദ്ഘാടനം ചെയ്യാൻ തരത്തിൽ പുർത്തീകരിച്ച പദ്ധതികൾ, നിർമാണ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ചിട്ടുള്ള വിവരങ്ങൾ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ട്റേറ്റിൽ അടിയന്തിരമായി അറിയിക്കണമെന്നാണ് അറിയിപ്പിൽ പറയുന്നത്. പ്രസ്തുത വിവരങ്ങൾ ലഭ്യമാക്കുന്നതിൽ കാലതാമസം വരുത്താൻ പാടില്ലെന്നും പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.















