ഹൈദരാബാദ് : വഡോദര മഹാരാജ സായാജി റാവു സർവകലാശാലയിലെ ക്യാമ്പസിനുള്ളിൽ നിർമ്മിച്ച ശിവക്ഷേത്രത്തിന് മുന്നിൽ നിസ്ക്കരിച്ച വിദ്യാർത്ഥികളുടെ ദൃശ്യങ്ങൾ പുറത്ത് . പൈജാമ-കുർത്ത ധരിച്ച മൂന്ന് മുസ്ലീം യുവാക്കൾ നിസ്‌കരിക്കുന്നത് വീഡിയോയിൽ വ്യക്തമാണ് .
യൂണിവേഴ്സിറ്റിയിലെ കൊമേഴ്സ് ഫാക്കൽറ്റിക്ക് സമീപമാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.നിസ്‌ക്കരിച്ച വിദ്യാർത്ഥികൾ ബികോമിന് പഠിക്കുന്നവരാണെന്നും ഒന്നാം വർഷ വിദ്യാർത്ഥികളാണെന്നും റിപ്പോർട്ടുണ്ട് . ഈ സംഭവം ഗൗരവമേറിയതാണെന്നും, ക്ഷേത്രത്തിന് മുന്നിലല്ല, പള്ളിയിലാണ് നിസ്‌കരിക്കേണ്ടതെന്നും ഇത് അനുവദിക്കാനാകില്ലെന്നും വിദ്യാർത്ഥി നേതാവ് സഞ്ജയ് ജയ്‌സ്വാൾ പറഞ്ഞു.
ഇക്കാര്യത്തിൽ ഉന്നതതല സമിതി രൂപീകരിച്ച് അന്വേഷണം നടത്തുമെന്ന് സർവകലാശാലാ വക്താവ് വ്യക്തമാക്കി . ജനുവരിയിൽ ബോട്ടണി വിഭാഗത്തിലെ ഒരു വിദ്യാർത്ഥി ഇത്തരത്തിൽ നിസ്ക്കരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.