ആലപ്പുഴ: ദേശീയ സേവാഭാരതിയുടെ ‘തലചായ്‌ക്കാനൊരിടം’ പദ്ധതിയിലൂടെ വേണുകുട്ടൻ- പുഷ്പകുമാരി ദമ്പതികൾക്ക് സ്വന്തമായത് അടച്ചുറപ്പുള്ള വീട്. വീടിന്റെ താക്കോൽ ദാനം ഗോവ ഗവർണർ പി. എസ് ശ്രീധരൻ പിള്ള നിർവഹിച്ചു.
സേവാഭാരതി നടത്തുന്ന സേവന പ്രവർത്തനങ്ങൾ കക്ഷി രാഷ്‌ട്രീയത്തിന് അതീതമാണെന്ന് ശ്രീധർ പിള്ള പറഞ്ഞു. ദേശീയ സേവാഭാരതിയുടെ വള്ളിക്കുന്നം യൂണിറ്റ് മുൻകൈ എടുത്താണ് കുടുംബത്തിന് വീട് നിർമ്മിച്ച് നൽകിയത്. വള്ളിക്കുന്നം രക്ഷാധികാരി രവികുമാർ കല്ല്യാണശേരി ചടങ്ങിൽ അദ്ധ്യക്ഷനായി. ദേശീയ സേവാഭാരതി ആലപ്പുഴ സെക്രട്ടറി സേവാസന്ദേശം നൽകി. യൂണിറ്റ് സെക്രട്ടറിമാരായ ജി ശ്രീകുമാർ, വി സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.
ദേശീയ സേവാഭാരതി തലചായ്‌ക്കാനൊരിടം പദ്ധതിയുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയിൽ മാത്രം നൂറിലധികം ഭവനങ്ങളാണ് നിർമ്മിച്ചു നൽകുന്നത്.















