കണ്ണൂര്‍: കരിപ്പൂർ-ദുബായ് വിമാനത്തിന് കണ്ണൂരിൽ അടിയന്തര ലാൻഡിംഗ്. ഇന്ന് രാവിലെ 9.52ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനമാണ് 11 മണിയോടെ കണ്ണൂരിൽ ഇറക്കിയത്. സാങ്കേതിക തകരാർ കണ്ടതിനെ തുടർന്നായിരുന്നു ലാൻഡിംഗ്.
കഴിഞ്ഞ ദിവസം ഈജിപ്ത് എയര്‍ വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി. കെയ്‌റോയില്‍ നിന്ന് ദുബൈയിലേക്ക് പോകുകയായിരുന്ന ഈജിപ്ത് എയറിന്റെ വിമാനമാണ് ദമ്മാം കിങ് ഫഹദ് അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്.