കാഠ്മണ്ഡുവിലെ ദശരഥ് സ്റ്റേഡിയത്തില്‍ നടന്ന അണ്ടര്‍ 19 സാഫ് കപ്പില്‍ ആതിഥേയരായ നേപ്പാളിനെ ഷൂട്ടൗട്ടില്‍ കീഴടക്കി ഫൈനലില്‍ ഇടംപിടിച്ച് ഇന്ത്യ. നിശ്ചിത സമയത്ത് ഇരു ടീമും ഓരോ ഗോള്‍ വീതം അടിച്ച് സമനിലയില്‍ പിരിഞ്ഞതോടെയാണ് ടൈ ബ്രേക്കറിലേക്ക് കടന്നത്.
പെനാല്‍റ്റിയില്‍ 3-2ന് തോല്‍പ്പിച്ച് ഇന്ത്യ ഫൈനലില്‍ കടന്നപ്പോള്‍ താരമായത് ഇന്ത്യന്‍ യുവതാരം മംഗ്ലെന്‍താങ് കിപ്ജെന്‍ ആണ്. യുവതാരമാണ് നിര്‍ണായക പെനാല്‍റ്റി ഗോളാക്കി ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.
മത്സരത്തിന്റെ 26-ാം മിനുട്ടില്‍ സാഹില്‍ കുര്‍ഷിദിന്റെ ഗോളാണ് ഇന്ത്യക്ക് ലീഡ് നല്‍കിയത്. എന്നാല്‍ 74ആം മിനുട്ടില്‍ സമിര്‍ തമാംഗിലൂടെ സമനില കണ്ടെത്താന്‍ നേപ്പാളിനായി. തുടര്‍ന്നാണ് കളി ഷൂട്ടൗട്ടില്‍ എത്തിയത്. ?കലാശ പോരില്‍ പാകിസ്താനാണ് ഇന്ത്യയുടെ എതിരാളികള്‍. ഭൂട്ടാനെ തോല്‍പ്പിച്ച് ആണ് പാകിസ്താന്‍ ഫൈനലില്‍ എത്തിയത്. ശനിയാഴ്ചയാണ് മത്സരം.