ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പിന് അരങ്ങുണരാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ശേഷിക്കുന്നുള്ളു. ഇതിനിടെ വിവിധ കോണുകളില്‍ നിന്ന് കിരീടം നേടുന്നത് ആരാകും എന്ന പ്രവചനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ആരാധകര്‍ കണക്കുകള്‍ നിരത്തിയാണ് പ്രവചനങ്ങള്‍ ഒരോന്നും നടത്തുന്നത്.
ചിലര്‍ക്ക് ഓസ്‌ട്രേലിയാകും ഫേവറൈറ്റുകള്‍ ചിലര്‍ക്ക് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടാകും. സ്വര്‍ണ കിരീടം ഉയര്‍ത്താന്‍ ഏറ്റവും അധികം കെല്‍പ്പുള്ളവര്‍ ഇവാരണെന്ന് പറയുമ്പോള്‍ ചാറ്റ് ജിപിടി ഇതിനൊരു മറുപടി നല്‍കുകയാണ്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തിരഞ്ഞെടുത്തത് ഇംഗ്ലണ്ടിനെയോ ഓസ്‌ട്രേലിയയോ ആയിരുന്നില്ല. ലോര്‍ഡ്‌സിലും വാംങ്കടയിലും ഇരുതവണ കപ്പുയര്‍ത്തിയ ഇന്ത്യയാകും ഇത്തവണയും ലോക ചാമ്പ്യന്മാരാകുന്നതെന്നാണ് പ്രവചനം.
ബാറ്റിംഗിന്റെയും ബൗളിംഗിന്റെയും ആഴമാണ് അതിന് കാരണമായി ചാറ്റ് ജിപിടി പറയുന്നത്. ചരിത്രം പരിശോധിച്ചാല്‍ പരിമിത ഓവര്‍ ക്രിക്കറ്റിലെ ഐസിസി ടൂര്‍ണമെന്റുകളില്‍ ടീം ഇന്ത്യയുടെ വിലയിരുത്തിയാണ് പ്രവചനം. ബാറ്റിംഗിന്റെ ആഴവും സ്പിന്‍ ബൗളിംഗിന്റെ വൈവിദ്ധ്യവുമാണ് ഇന്ത്യയുടെ കരുത്ത്.ഓസ്‌ട്രേലിയയും ഇംഗ്ലണ്ടുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഇടംപിടിച്ചവ. ഓക്ടോബര്‍ 5 മുതല്‍ നവംബര്‍ 19 വരെ പത്ത് വേദികളിലായിട്ടാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക.















