അഖിൽ സജീവ് ചില്ലറക്കാരനല്ല; മുഖ്യമന്ത്രിയുടെ വകുപ്പിന്റെ പേരിലും പണം വാങ്ങി; സിഐടിയു മുൻ ഓഫീസ് സെക്രട്ടറി തട്ടിയത് 5 ലക്ഷം രൂപ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അഖിൽ സജീവ് ചില്ലറക്കാരനല്ല; മുഖ്യമന്ത്രിയുടെ വകുപ്പിന്റെ പേരിലും പണം വാങ്ങി; സിഐടിയു മുൻ ഓഫീസ് സെക്രട്ടറി തട്ടിയത് 5 ലക്ഷം രൂപ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2023, 12:38 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: പത്തനംതിട്ട സിഐടിയു മുൻ ഓഫീസ് സെക്രട്ടറി അഖിൽ സജീവ് ജോലി വാഗ്ദാനം നൽകി കൂടുതൽ പേരിൽ നിന്ന് പണം തട്ടി. നോർക്ക റൂട്ടിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് 5 ലക്ഷം രൂപ തട്ടിയെടുത്തതായി അഭിഭാഷകനായ ശ്രീകാന്ത് വെളിപ്പെടുത്തി. ആരോഗ്യമന്ത്രി വീണ ജോർജിന്റെ പേഴ്സണൽ സ്റ്റാഫ് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ ഇടനിലക്കാരനായി പ്രവർത്തിച്ചയാളാണ് അഖിൽ സജീവ്.

മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്നും നോർക്ക റൂട്ട്‌സിൽ ഭാര്യക്ക് ജോലി ശരിയാക്കാമെന്നും പറഞ്ഞാണ് അഖിൽ സജീവ് പണം വാങ്ങിയത് അഡ്വ. ശ്രീകാന്ത് പറഞ്ഞു. സി പി എം പ്രാദേശിക നേതാവ് ജയകുമാർ വള്ളിക്കോടും പണം വാങ്ങുമ്പോൾ കൂടെ ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുമായി ഇടപെട്ട് കാര്യം ശരിയാക്കാം എന്നും ഉറപ്പ് നൽകി.

പത്തനംതിട്ട സിഐടിയു മുൻ ഓഫീസ് സെക്രട്ടറിയായിരിക്കെയാണ് അഖിൽ സത്യൻ തട്ടിപ്പ് നടത്തിയതെന്ന് അഭിഭാഷകൻ വ്യക്തമാക്കി.
2019 ൽ കോഴിക്കോട് പ്രാക്ടീസ് ചെയ്യുന്ന സമയത്താണ് ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് അഖിൽ സമീപിച്ചത്. അന്ന് നോർക്ക റൂട്ട്‌സിൽ ജോലി ഒഴിവുണ്ട്. 10 ലക്ഷം തന്നാൽ ജോലി തരാം എന്നാണ് പറഞ്ഞത്. പാർട്ടി അനുഭാവിയാണ് ആദ്യം ബന്ധപ്പെട്ടത്. അയാൾ മുഖേനെയാണ് അഖിൽ സജീവിനെ പരിചയപ്പെടുത്തുന്നത്. സിഐടിയുവിന്റെ പത്തനംതിട്ട ഓഫീസ് സെക്രട്ടറിയാണെന്ന് പറഞ്ഞാണ് എന്നെ പരിചയപ്പെടുത്തിയതെന്ന് അഭിഭാഷൻ ഓർക്കുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുണ്ട്. മന്ത്രിമാരുമായി അടുപ്പമുണ്ടെന്നും അഖിൽ പറഞ്ഞിരുന്നു. വാങ്ങിയ 5 ലക്ഷം മുഴുവൻ തനിക്കല്ലെന്നും ഉദ്യോഗസ്ഥർക്കും മന്ത്രിമാരുടെ ആൾക്കാർക്കും കൊടുക്കണമെന്നും സൂചിപ്പിച്ചിരുന്നു. 2 കൊല്ലം കഴിഞ്ഞിട്ടും ജോലി ശരിയാകാത്തത് കൊണ്ട് അഖിലിനെ അന്വേഷിച്ച് ചെന്നു. അന്ന് അയാളെ കാണാൻ ചെന്നപ്പോൾ മൂന്ന് പേർ ഉണ്ടായിരുന്നു. തത്ക്കാലം നിങ്ങൾക്ക് സ്‌പൈസസ് ബോർഡില് ടെംപററി അപ്പോയ്‌മെന്റ് ഉണ്ട് അവിടെ തരാമെന്ന് തിരിച്ചയക്കുകയായിരുന്നു. അത് പ്രാവർത്തികമാകാതെ വന്നപ്പോഴാണ് പാർട്ടിയുമായി ബന്ധപ്പെട്ടത്.

തുടർന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെയും സിഐടിയു ജില്ലാ പ്രസിഡന്റും പരാതിയിൽ ഇടപെട്ടതായും ശ്രീകാന്ത് വെളിപ്പെടുത്തി.
ഒരു ദിവസം അഖിൽ വിളിക്കുകയും എന്റെ മാനം നഷ്ടപ്പെട്ടു, സ്ഥാനം നഷ്ടപ്പെട്ടു, അവരെന്നെ മാറ്റിനിർത്തിയിട്ടുണ്ട്. അത് നിങ്ങള് കാരണമാണ് എന്നൊക്കെ പറഞ്ഞു. ഇനി എന്തെങ്കിലും ചെയ്താൽ ഞാനും എന്റെ ഭാര്യയും കുട്ടിയും ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞതിനാൽ ഞാൻ പിന്നെ പൊലീസ് നടപടികളിലേക്കൊന്നും പോയില്ല.”പിന്നെയും രണ്ട് കൊല്ലം കഴിഞ്ഞ് മെയിലാണ് സിപിഎം ഇടപെട്ട് പണം തിരികെ നൽകിയെന്നും ശ്രീകാന്ത് വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ആരോഗ്യമന്ത്രിയുടെ ഓഫീസിനെ പ്രതികൂട്ടിൽ നിർത്തി കൊണ്ട് കൈക്കുലി ആരോപണം പുറത്ത് വന്നത്.ഹോമിയോ മെഡിക്കൽ ഓഫീസർ നിയമനത്തിനായി മന്ത്രിയുടെ പേർസണൽ സ്റ്റാഫ് അഖിൽ മാത്യു, ഇടനിലക്കാരനായ അഖിൽ സജീവനും കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. മലപ്പുറം സ്വദേശി ഹരിദാസനാണ് പരാതി നൽകിയിരിക്കുന്നത്. 1,75000 രൂപയാണ് ഇരുവരും ചേർന്ന് പരാതിക്കാരനിൽ നിന്നും കൈക്കലാക്കിയത്.

Tags: Bribe CaseAkhil SajeevCitu Office Secretary
Share
Tweet
SendShare

More News from this section

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies