സർക്കാരിന്റെ നയം സംസ്ഥാനത്തെ ജനജീവിതം ദുസ്സഹമാക്കുന്നു: ആർ. സഞ്ജയൻ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

സർക്കാരിന്റെ നയം സംസ്ഥാനത്തെ ജനജീവിതം ദുസ്സഹമാക്കുന്നു: ആർ. സഞ്ജയൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2023, 12:20 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് കുടിവെള്ളത്തിനും, വൈദ്യുതിക്കും അന്യായമായി നിരക്ക് വർദ്ധിപ്പിച്ച് സാമ്പത്തിക സമാഹരണം ആസൂത്രണം ചെയ്ത് ധനസമാഹരണം നടത്തുകയാണ് സർക്കാരെന്ന് ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ. നേരായ മാർഗ്ഗത്തിലൂടെ വരുമാനം വർദ്ധിപ്പിക്കാനുള്ള ഒരു പദ്ധതിയും സർക്കാർ മുന്നോട്ട് വയ്‌ക്കുന്നില്ലെന്നും അഴിമതിയും സ്വജനപക്ഷപാതവും ഒരു ഭാഗത്ത് അരങ്ങ് തകർക്കുമ്പോൾ, ധനപരമായ ധൂർത്തിന് ഒരു നിയന്ത്രണവുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭാരതീയ വിചാരേകന്ദ്രം സംസ്ഥാന സമിതിയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആർ. സഞ്ജയൻ.

‘സംസ്ഥാനത്ത് ധൂർത്തും സ്വജനപക്ഷപാതവും അരങ്ങ് തകർക്കുമ്പോൾ ഇതിനെല്ലാം ഇടയിലാണ് കോ-ഓപ്പറേറ്റ് ബാങ്കുകളിലെ അഴിമതി പുറത്തുവരുന്നത്. ഈ അഴിമതികൾ പുറത്തുകൊണ്ടുവന്നത് സർക്കാർ സംവിധാനമല്ല, മറിച്ച് ഇരകളാക്കപ്പെട്ട് ചികിത്സയ്‌ക്ക് പോലും പണമില്ലാത്ത സാധാരണ നിക്ഷേപകരാണ്. ഏതെങ്കിലും വ്യക്തിയുടെ പോരായ്മയോ സ്വഭാവവൈകൃതമോ അല്ല ഇത്തരം അഴിമതികൾക്ക് കാരണം. മറിച്ച് ഭരണം നടത്തുന്ന പാർട്ടിയുടെ ഒത്താശയോടെ നടക്കുന്ന സംഘടിതമായ തട്ടിപ്പാണ്. ഇത് ആശങ്കപ്പെടുത്തുന്ന വസ്തുതയാണ്. കേരളത്തിന്റെ ഭാവിയെ സംബന്ധിച്ച് ജനങ്ങൾക്കിടയിലെ പ്രതീക്ഷയില്ലായ്മയാണ് വിദ്യാർത്ഥികളും, യുവജനങ്ങളും വൻതോതിൽ കേരളം വിട്ട് വിദേശത്ത് പോകാൻ കാരണം. ഭാരതത്തിൽ സമസ്ത മേഖലയിലും പൊതുവിൽ കാണുന്ന ഉണർവ്വിന് നേർവിപരീതമാണ് കേരളത്തിൽ സംഭവിക്കുന്നത്. ഇതിന് മാറ്റം വന്നേ മതിയാവൂ.-‘ ആർ. സഞ്ജയൻ പറഞ്ഞു.

തിരുവനന്തപുരം സംസ്‌കൃതി ഭവനിൽ ചേർന്ന യോഗത്തിൽ സംസ്ഥാന അദ്ധ്യക്ഷൻ ഡോ. സി.വി. ജയമണി അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. സി.എം. ജോയ്, ഡോ. ശിവകുമാർ, ഡോ. കെ.എൻ. മധുസൂദനൻ പിള്ള, ജനറൽ സെക്രട്ടറി കെ.സി. സുധീർബാബു, സംഘടനാ സെക്രട്ടറി വി. മേഹഷ് എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി ശ്രീധരൻ പുതുമന സ്വാഗതവും, ഡോ.കെ. വിജയകുമാരൻ നായർ നന്ദിയും പറഞ്ഞു.

 

Tags: Bharatiya Vichara KendramR Sanjayan
ShareTweetSendShare

More News from this section

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

Latest News

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies