സെലംബ : ബജ്‌റംഗ് ദളിന്റെ ശൗര്യ ജാഗരൺ യാത്രയ്‌ക്കിടെ മതമൗലികവാദികളുടെ ആക്രമണം . യാത്രയ്‌ക്ക് നേരെ കല്ലെറിയുകയും കടകൾ തീയിടുകയും ചെയ്തു. സംഭവത്തെത്തുടർന്ന് നർമദ ജില്ലയിലെ ഡിവൈഎസ്പി, എൽസിബി, എസ്ഒജി എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചാണ് രംഗം ശാന്തമാക്കിയത് .
കുയിഡ ഗ്രാമത്തിൽ നിന്ന് സെലംബയിലേക്കാണ് ബജ്‌റംഗ് ദൾ ശൗര്യ ജാഗരൺ യാത്ര സംഘടിപ്പിച്ചത്. നർമ്മദ ജില്ല മുഴുവൻ ഉൾക്കൊള്ളുന്നതാണ് ഈ യാത്ര. സെലംബയിൽ എത്തിയയുടൻ യാത്രയ്‌ക്ക് നേരെ കല്ലെറിയുകയായിരുന്നു.കടകൾക്ക് തീയിടുകയും ചെയ്തു.
ജില്ലാ പോലീസ് മേധാവിയും ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലെ പോലീസും സെലംബയിൽ ഉണ്ട് . കഴിഞ്ഞ രണ്ട് മണിക്കൂറായി സ്ഥിതിഗതികൾ പൂർണ്ണമായും നിയന്ത്രണത്തിലാണ്. ജാഥ വീണ്ടും സമാധാനപരമായി നടത്തി . സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെ പിടികൂടാനും കേസെടുക്കാനുമുള്ള ശ്രമം തുടരുകയാണ്.