പ്രശസ്ത സംവിധായകൻ രാംഗോപാൽ വർമയുടെ സിനിമയിൽ അഭിനയിക്കാൻ ഒരു അവസരം കിട്ടുക എന്നത് പല താരങ്ങളുടെയും സ്വപനമാണ്. എന്നാൽ വലിയ അഭിനയ പാഠവമൊന്നും ഇല്ലാത്ത ഒരു മലയാളി പെൺകുട്ടിയ്‌ക്ക് അത്തരത്തിൽ ഒരു അവസരം ലഭിച്ചാലോ? . അങ്ങനെയൊക്കെ നടക്കുമോ എന്ന് പലർക്കും സംശയമുണ്ടായേക്കാം. എന്നാൽ അങ്ങനെ ഒന്ന് സംഭവിച്ചിരിക്കുകയാണ്.
Hey Sreelakshmi https://t.co/JgtBuOXyO0 i just got to know it’s ur birthday today … HAPPPPPYYY BIRTHDAYYYY 💐💐💐 https://t.co/OaeXP9THoj
— Ram Gopal Varma (@RGVzoomin) September 28, 2023
കഴിഞ്ഞ ദിവസം എക്‌സിലൂടെ ഒരു മലയാളി മോഡലിന്റെ വീഡിയോ രാംഗോപാൽ വർമ പങ്കുവെക്കുകയും ഈ പെൺകുട്ടി ആരാണെന്ന് അന്വേഷിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം തന്നെ പെൺകുട്ടിയെ കണ്ടെത്തുകയും അവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടും എക്സിൽ പങ്കുവെച്ചു. ഒപ്പം ഒരു കുറിപ്പും കൂടി ചേർത്തു അഭിനയിക്കാൻ താൽപര്യമുണ്ടെങ്കിൽ തനിക്ക് ഒരു മെസേജ് അയക്കണം.
Hey Sreelakshmi https://t.co/JgtBuOXyO0 i just got to know it’s ur birthday today … HAPPPPPYYY BIRTHDAYYYY 💐💐💐 https://t.co/OaeXP9THoj
— Ram Gopal Varma (@RGVzoomin) September 28, 2023
മലയാളി മോഡലായ ശ്രീലക്ഷ്മി സതീഷാണ് രാംഗോപാൽ വർമയുടെ ഇഷ്ടം പിടിച്ചുപറ്റിയ ആ പെൺകുട്ടി. അതു മാത്രമല്ല, ശ്രീലക്ഷ്മിയ്‌ക്ക് പിറന്നാൾ ആശംസ നേരുകയും ചെയ്തു ബോളിവുഡിന്റെ ഹിറ്റ് സംവിധായകൻ. ഒപ്പം ശ്രീലക്ഷ്മിയുടെ വീഡിയോ എടുത്ത അഘോഷ് വൈഷ്ണവമാണെന്നും രാംഗോപാൽ വർമ എക്സിൽ പറഞ്ഞു. ഒപ്പം അഘോഷ് വൈഷ്ണവം ചെയ്ത ശ്രീലക്ഷ്മിയുടെ വീഡിയോയും സംവിധായകൻ പങ്കുവെച്ചു.