ലോകകപ്പ് ടീമില്‍ ഇടംപിടിക്കാതെ പോയ സാഹചര്യത്തില്‍ വേദന പങ്കുവച്ച് ഇന്ത്യൻ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍. ലോകപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേയാണ് വൈറ്ററന്‍ താരത്തിന്റെ തുറന്നുപറച്ചില്‍. യുസ്വേന്ദ്ര ചാഹല്‍ നിലവില്‍ കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ കെന്റിന് വേണ്ടി കളിക്കുകയാണ്.
2016-ല്‍ തന്റെ അരങ്ങേറ്റം മുതല്‍, ഇന്ത്യക്കായി ഏകദിന ക്രിക്കറ്റില്‍ ഏറ്റവും അധികം വിക്കറ്റുകള്‍ വീഴ്‌ത്തുന്ന മൂന്നാമത്തെ താരമായ ചാഹലിനെ ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയതില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.
‘പതിനഞ്ച് കളിക്കാര്‍ക്ക് മാത്രമേ ഭാഗമാകാന്‍ കഴിയൂ എന്ന് ഞാന്‍ മനസ്സിലാക്കുന്നു, കാരണം ഇത് ഒരു ലോകകപ്പാണ്, അവിടെ നിങ്ങള്‍ക്ക് 17 അല്ലെങ്കില്‍ 18 പേരെ എടുക്കാന്‍ കഴിയില്ല. എനിക്ക് അല്‍പ്പം വിഷമുമുണ്ട്, പക്ഷേ എന്റെ ലക്ഷ്യം മുന്നോട്ട് പോകുക എന്നതാണ്. മൂന്ന് ലോകകപ്പായില്ലെ ടീമിലിടം പിടിക്കാതിരുന്നിട്ട്, എനിക്കിപ്പോള്‍ അത് ശീലമായി.-ചാഹല്‍ പറഞ്ഞു.