ഭോപ്പാൽ: ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ എച്ച്എൽ ധ്രുവ് അടിയന്തരമായി ഇറക്കി. മധ്യപ്രേദശിലെ ഭോപ്പാലിലാണ് ഹെലികോപ്റ്റർ അടിയന്തരമായി ഇറങ്ങിയത്. സാങ്കേതിക തകരാറിനെ തുടർന്നാണ് ഇറക്കിയതെന്നാണ് വൃത്തങ്ങൾ നൽകുന്ന വിവരം.
ഭോപ്പാലിൽ നിന്ന് ചകേരിയിലേക്കുള്ള പതിവ് പരിശീലന ദൗത്യത്തിനിടെയിലാണ് ഭോപ്പാൽ വിമാനത്താവളത്തിൽ നിന്ന് 50 കിലോമീറ്റർ മാറിയാണ് ഹെലികോപ്റ്റർ ഇറങ്ങിയത്. ദുംഗരിയ അണക്കെട്ടിന് സമീപം സുരക്ഷിതമായി ലാൻഡിംഗ് നടത്തി. അപകടമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് വ്യോമസേനയുടെ പ്രസ്താവനയിൽ പറയുന്നു. ആറ് സൈനിക ഉദ്യോഗസ്ഥരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.















