ഇസ്ലാമബാദ്: പാകിസ്താനിലെ നടന്ന ചാവേർ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 60 ആയി. ബലൂചിസ്ഥാൻ പ്രവിശ്യയിൽ മസ്തുങ് ജില്ലയിൽ പള്ളിക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 60 ആയെന്ന് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു.
നബിദിന ഘോഷയാത്രയ്‌ക്കുള്ള ഒരുക്കത്തിനിടെയാണ് പള്ളിക്ക് സമീപം സ്ഫോടനം ഉണ്ടായത്. മരിച്ചവരിൽ പോലീസ് സൂപ്രണ്ടും ഉൾപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ വാഹനത്തിന് സമീപമാണ് ചാവേർ സ്ഫോടനം നടന്നതെന്ന് അസിസ്റ്റന്റ് കമ്മീഷണർ അത്താഹുൽ മുനിം പറഞ്ഞു.
നവാബ് ഗൗസ് ബക്ഷ് മെമ്മോറിയൽ ഹോസ്പിറ്റലിൽ 52 പേരും ക്വറ്റയിലെ സിവിൽ ഹോസ്പിറ്റലിൽ എട്ട്് പേരും മരിച്ചതായി വക്താവ് പറഞ്ഞു. മരിച്ചവരിൽ മതനേതാക്കളും ഒമ്പത് മുതൽ 11 വയസ്സുവരെയുള്ള കുട്ടികളും ഉൾപ്പെടുന്നു. പാക് സർക്കാരിന്റെയും സൈന്യത്തിന്റെ യും ആശിർവാദത്തൊടെയാണ് ഭീകരർ അഴിഞ്ഞാടുന്നത്.
സ്ഫോടനത്തിന്റെയും ഇരട്ട ചാവേർ സ്ഫോടനങ്ങളുടെയും പശ്ചാത്തലത്തിൽ, ഇസ്ലാമിക് സ്റ്റേറ്റിനെതിരെയും തെഹ്രീക്-ഇ-താലിബാൻ (ടിപിഐ) പാക് സർക്കാർ നടപടിയെടുക്കുമെന്ന് ജിയോ ന്യൂസ് പറയുന്നു. പാകിസ്താനിൽ നിന്ന് തീവ്രവാദം വേരോടെ പിഴുതെറിയുന്നതുവരെ സായുധ സേനകളും രഹസ്യാന്വേഷണ ഏജൻസികളും നിയമപാലകരും വിശ്രമിക്കില്ല, പാക് സൈനിക മേധാവി അസിം മുനീർ സയ്യിദ് പറഞ്ഞതായി പാക് മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. എന്നാൽ പാക് അധികൃതരുടെ പ്രസ്താവനയെ എറ്റവും വലിയ തമാശയായാണ അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
മസ്തുങ് സ്‌ഫോടനം നടന്നിട്ട് രണ്ട് ദിവസത്തിന്റെ ശേഷവും ഒരു തീവ്രവാദ ഗ്രൂപ്പും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. മസ്തുങ് ജില്ലയിൽ ചാവേർ സ്‌ഫോടനം നടന്ന് 24 മണിക്കൂറിനുള്ളിൽ ഖൈബർ പഖ്തൂൺഖ്വയിലെ ഹാംഗു ജില്ലയിലെ പള്ളിയിലുണ്ടായ മറ്റൊരു ചാവേർ സ്‌ഫോടനത്തിൽ 5 പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ മാസം ആദ്യം മസ്തുങിലെ
പോളിയോ വാക്സിനേഷൻ കേന്ദ്രത്തിൽ രണ്ട് പോലീസുകാരെ അജ്ഞാതർ വെടിവച്ചു കൊന്നിരുന്നു.
പാക് താലിബാനായ തെഹ്രീരികെ താലിബാൻ കഴിഞ്ഞ വർഷം വെടിനിർത്തൽ അവസാനിപ്പിച്ചതിനുശേഷം ഖൈബർ പഖ്തൂൺഖ്വയും ബലൂചിസ്ഥാനും ഭീകരപ്രവർത്തകരുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുന്നു. പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോൺഫ്‌ലിക്റ്റ് സെക്യൂരിറ്റി സ്റ്റഡീസിന്റെ കണക്കുകൾ പ്രകാരം ഈ വർഷം സെപ്റ്റംബറിൽ രാജ്യത്തുടനീളം 99 ഭീകരാക്രമണങ്ങൾ ഉണ്ടായി. 2014 മുതൽ ഒരു മാസത്തിലെ ഏറ്റവും ഉയർന്ന ആക്രമണമാണിതെന്നും വ്യക്തമാക്കുന്നു.