ഹാങ്‌ചോ; ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ കുതിപ്പ് തുടുന്നു. വൈകിട്ട് നടന്ന രണ്ട് ഇവന്റുകള്‍ രണ്ടു സ്വര്‍ണമടക്കം മൂന്ന് മെഡലുകള്‍ കരസ്ഥമാക്കിയത്. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 46-ആയി ഉയര്‍ന്നു. സ്റ്റീപ്പിള്‍ ചേസില്‍ ഷോട്ട് പുടിലുമാണ് സ്വര്‍ണ നേട്ടം.
3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ അവിനാഷ് സാബ്‌ലെ നേട്ടം കൊയ്തപ്പോള്‍ ഷോട്ട് പുടില്‍ ഇന്ത്യയുടെ തജീന്ദര്‍പാല്‍ സിംഗും സ്വര്‍ണം നേടി. അവസാന ശ്രമത്തില്‍ 20.36 മീറ്റര്‍ ദൂരം താണ്ടിയാണ് തജീന്ദര്‍പാല്‍ സിംഗ് ഒന്നാം സ്ഥാനവും സ്വര്‍ണവും ഉറപ്പിച്ചത്. ഇതോടെ ഇന്ത്യയുടെ സ്വര്‍ണ നേട്ടം 13 ആയി. അവിനാഷ് മീറ്റ് റെക്കോഡോടെയാണ് സ്വര്‍ണം നേടിയത്.
വനിതകളുടെ 50 കിലോ വിഭാഗം ബോക്‌സിംഗില്‍ ഇന്ത്യയുടെ നിഖാത് സരീന്‍ വെങ്കലം സ്വന്തമാക്കി. ഷൂട്ടിംഗ് ട്രാപ് ഇനത്തില്‍ പുരുഷ ടീമാണ് ഞായറാഴ്ച ഇന്ത്യയ്‌ക്കായി ആദ്യ സ്വര്‍ണം നേടിയത്. ക്യനാന്‍ ചെനായ്, പൃഥ്വിരാജ്, സരോവര്‍ സിംഗ് എന്നിവരുള്‍പ്പെട്ട ടീമാണ് സ്വര്‍ണം വെടിവച്ചിട്ടത്. വനിതാ വിഭാഗത്തില്‍ ഇന്ത്യ വെള്ളി മെഡല്‍ നേടി. വനിതകളുടെ ഗോള്‍ഫില്‍ ഇന്ത്യന്‍ താരം അദിഥി അശോക് വെള്ളി മെഡല്‍ സ്വന്തമാക്കി.