ഗാസിയാബാദ് ; ഭീഷണികൾക്കും , നിർബന്ധങ്ങൾക്കും വഴങ്ങി ഇസ്ലാം മതം സ്വീകരിച്ചവരുടെ പിൻഗാമികൾ സനാതനധർമ്മത്തിലേയ്ക്ക് മടങ്ങിയെത്തി . ഒരു കുട്ടിയടക്കം 4 പേരാണ് ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ചത് . ‘ഹിന്ദു രക്ഷാ ദൾ’ എന്ന സംഘടന പ്രാദേശിക ക്ഷേത്രത്തിൽ വൈദിക ആചാരപ്രകാരം യാഗം നടത്തിയാണ് ഇവരെ തിരികെ സനാതനധർമത്തിലേയ്ക്ക് എത്തിച്ചത്.
സാഹിബാബാദിലെ ഭോജ്പുര ക്ഷേത്രത്തിലായിരുന്നു ഹവനം നടത്തിയത് . ഇതോടൊപ്പം എല്ലാവർക്കും പുതിയ പേരുകളും നൽകി. തൻവീറിന് ‘തുഷാർ ഝാ’ എന്നും മകൻ ഹുസൈന് ‘യുവരാജ്’ എന്നും പേരിട്ടു. ഇർഷാദിന് ‘ഗിരീഷ് ഭരദ്വാജ്’ എന്നും മീനയ്ക്ക് ‘സൂരജ്മുഖി’ എന്നും പേരിട്ടു.
ചിലരുടെ നിർബന്ധങ്ങൾക്ക് വഴങ്ങിയാണ് തങ്ങളുടെ പൂർവികർ ഇസ്ലാം സ്വീകരിച്ചതെന്ന് തുഷാർ ഝാ പറയുന്നു. എന്നാൽ ആ തെറ്റ് തിരിച്ചറിഞ്ഞതോടെ വീണ്ടും ഹിന്ദുമതം സ്വീകരിക്കുകയാണ്. ഭാവിയിൽ ഇത്തരമൊരു തെറ്റ് ആവർത്തിക്കില്ലെന്നും സനാതന ധർമ്മം തുടർന്നും പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു.