മലപ്പുറം: വന്ദേഭാരത് എക്‌സ്പ്രസിൽ രാത്രി തിരൂരിലെത്തുന്ന യാത്രക്കാർക്കായി ബസ് സർവ്വീസ് ഒരുക്കി മലപ്പുറം കെഎസ്ആർടിസി ഡിപ്പോ. തിരൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് തന്നെയായിരിക്കും സർവ്വീസ് നടത്തുക. ഒക്ടോബർ മൂന്നിന് ബസ് സർവ്വീസ് ആരംഭിക്കും.
മഞ്ചേരിയിൽ നിന്ന് രാത്രി 7 മണിയോടെ ബസ് തിരൂരിലേയ്‌ക്ക് പുറപ്പെടും. 8.52നാണ് വന്ദേഭാരത് തിരൂരിലെത്തുക. തുടർന്ന് രാത്രി ഒമ്പത് മണിയോടെ ബസ് സ്‌റ്റേഷനിൽ നിന്ന് സർവ്വീസ് ആരംഭിക്കും. രാത്രി 10 യോടെ ബസ് മലപ്പുറം ബസ്റ്റാന്റിലെത്തും. തിരുവനന്തപുരത്ത് നിന്ന് അടക്കം ദൂരത്തുനിന്ന് എത്തുന്നവർക്ക് ബസ് സർവ്വീസ് ഉപകാരപ്രദമായിരിക്കും.