കനേഡിയൻ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ഇലോൺ മസ്‌ക്. ഇന്ത്യയുമായുള്ള നയതന്ത്ര പ്രശ്‌നത്തിന്റെ പശ്ചാത്തലത്തിൽ ജസ്റ്റിൻ ട്രൂഡോ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുകയാണെന്ന് മസ്‌ക് അഭിപ്രായപ്പെട്ടു. സമൂഹ മാദ്ധ്യമങ്ങളിലെ സ്ട്രീമിംഗ് സേവനങ്ങളിൽ അടുത്തിടെ കനേഡിയൻ റേഡിയോ-ടെലിവിഷൻ ആൻഡ് ടെലികമ്മ്യൂണിക്കേഷൻ കമ്മീഷൻ( സിആർടിസി) പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ ട്വീറ്റ് ചെയ്ത അദ്ദേഹം ലിബർട്ടി പാർട്ടി നേതാവായ ട്രൂഡോ, അഭിപ്രായ സ്വാതന്ത്ര്യം തകർക്കുകയാണെന്ന് അഭിപ്രായപ്പെട്ടു.
Trudeau is trying to crush free speech in Canada. Shameful. https://t.co/oHFFvyBGxu
— Elon Musk (@elonmusk) October 1, 2023
“>
വരുമാനം ലഭിക്കുന്ന വീഡിയോ, ഓഡിയോ ഉള്ളടക്കങ്ങൾ പുറത്തുവിടുന്ന സമൂഹ മാദ്ധ്യമങ്ങൾ നവംബർ 28-നുള്ളിലായി ഫെഡറൽ റെഗുലേറ്ററിയിൽ റെജിസ്റ്റർ ചെയ്യണമെന്ന് സിഈർടിസി പ്രഖ്യാപിച്ചിരുന്നു. ഇതുപ്രകാരം ഗവൺമെന്റ് അനുമതി നൽകിയ ഉള്ളടക്കങ്ങൾ മാത്രമാണ് പ്രേക്ഷകർക്ക് ലഭിക്കുക. ഇതിനെതിരെയാണ് ടെസ്‌ല സി.ഇ.ഒ ഇലോൺ മസ്‌കിന്റെ പ്രതികരണം. ഓൺലൈൻ സെൻസർഷിപ്പ് പദ്ധതികൾ കനേഡിയൻ സർക്കാർ ഏർപ്പെടുത്തുകയാണെന്നും ജസ്റ്റിൻ ട്രൂഡോ അഭിപ്രായ സ്വാതന്ത്ര്യം തകർക്കുകയാണെന്നും ഇത് അപമാനകരമാണെന്നുമായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്.