ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി ബിഗ് ബോസ് 16 താരവും കോൺഗ്രസ് പാർട്ടി പ്രവർത്തകയുമായ അർച്ചനാ ഗൗതം. തന്നെയും തന്റ പിതാവിനെയും അതിക്രൂരമായാണ് ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനമന്ദിരത്തിനു മുന്നിൽ വെച്ച് പ്രവർത്തകർ മർദ്ദിച്ചതെന്ന് അർച്ചന പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് അർച്ചനയ്‌ക്കും പിതാവിനും കോൺഗ്രസ് പ്രവർത്തകരിൽ നിന്നും ആക്രമണമുണ്ടായത്. പ്രിയങ്കാ ഗാന്ധിയെയും മല്ലികാർജുൻ ഖാർഗെയെയും കാണാനായി കോൺഗ്രസിന്റെ ഓഫീസിലെത്തിയതായിരുന്നു അർച്ചനയും പിതാവും. ഇതിനിടയിൽ മന്ദിരത്തിനകത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ച അർച്ചനയെ പ്രവർത്തകർ തടയുകയും പിതാവിനെ ഉൾപ്പെടെ മർദ്ദിക്കുകയും ചെയ്തു.
Congress leader and Big Boss 16 fame Archana Gautam and her father were allegedly beaten by the karyakartas of the Congress party.
They were not allowed to enter party office , stopped at the gate itself and allegedly thrashed by congress workers
She wanted to meet Priyanka… pic.twitter.com/gFBvO82hU6
— Megh Updates 🚨™ (@MeghUpdates) September 29, 2023
“>
”ബിഗ് ബോസിൽ നിന്നും ഇറങ്ങിയ ശേഷം ഊഷ്മള സ്വീകരണമായിരുന്നു കോൺഗ്രസ് പ്രവർത്തകരിൽ നിന്നും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ സ്ത്രീകൾ വരെ തന്നോടും പിതാവിനോടും മോശമായാണ് പെരുമാറിയത്. പ്രവർത്തകർ തന്റെ മുടിയിൽ കുത്തിപ്പിടിക്കുകയും അച്ഛനെ അടിക്കുകയും ചെയ്തു. നടു റോഡിൽ തനിക്കെതിരെ നടന്ന സംഭവം ബലാത്സംഗം അല്ലാതെ മറ്റെന്താണ്”? ഡൽഹിയിൽ താൻ സുരക്ഷിതയെല്ലെന്നും താരം വ്യക്തമാക്കി.















