ആസിഫ് അലി നായകനാകുന്ന ‘എ രഞ്ജിത്ത് സിനിമ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. നിഷാന്ത് സാറ്റു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നമിത പ്രമോദാണ് നായിക. സൈജു കുറുപ്പ്, ആൻസൺ പോൾ, ഹന്നാ റെജി കോശി, ജൂവൽ മേരി എന്നിവരും മറ്റ് പ്രധാന വേഷങ്ങളിൽ ചിത്രത്തിൽ എത്തുന്നുണ്ട്.
പൃഥ്വിരാജ് സുകുമാരനാണ് തന്റെ സമൂഹ മാദ്ധ്യമ പേജിലൂടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആദ്യം പങ്കുവെച്ചത്. തുടർന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, ഉണ്ണി മുകുന്ദൻ, കുഞ്ചാക്കോ ബോബൻ, ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ബിജു മേനോൻ, ആന്റണി വർഗീസ് പെപ്പെ തുടങ്ങി സിനിമ ലോകത്തെ ഒട്ടേറെ പ്രമുഖ താരങ്ങളും പങ്കുവെച്ചു.
കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു റൊമാന്റിക് ഫാമിലി ത്രില്ലറാണ് ‘എ രഞ്ജിത്ത് സിനിമ’. ലൂമിനസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ നിഷാദ് പീച്ചി, ബാബു ജോസഫ് എന്നിവർ ചേർന്ന് ചിത്രം നിർമ്മിക്കുന്നത്. റഫീഖ് അഹമ്മദ്, അജീഷ് ദാസൻ എന്നിവരുടെ വരികൾക്ക് മിഥുൻ അശോകൻ സംഗീതം പകരുന്നു.















