തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു.ഇതേതുടർന്ന് സംസ്ഥാനത്ത് മൂന്ന് നദികളിലെ ജലനിരപ്പ് അപകടകരമായ നിലയിൽ ഉയർന്നിരിക്കുന്നു. നെയ്യാർ, കരമനയാറ് , മണിമലയാറ് എന്നീ നദികളിലെ ജലനിരപ്പാണ് ഉയർന്നിരിക്കുന്നത്. ഇതേതുടർന്ന് കേന്ദ്ര ജലക്കമ്മീഷൻ ജനങ്ങൾക്ക് ജാഗ്രത മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം വാമനപുരം നദിയിൽ കാണാതായ ആൾക്കായി ഇപ്പോഴും തെരച്ചിൽ തുടരുകയാണ്. മലപ്പുറത്ത് വഞ്ചിമറിഞ്ഞ് കാണാതായ ആൾക്കായും തിരച്ചിൽ നടക്കുകയാണ്.
ഇന്ന് സംസ്ഥാനത്ത് മൂന്ന് ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകൾക്കാണ് ഇന്ന് യെല്ലോ അലർട്ട്. അലപ്പുഴയിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കോട്ടയത്ത് അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളും തുറന്നു. വരും ദിവസങ്ങളിൽ മധ്യ- തെക്കൻ കേരളത്തിൽ ശക്തമായ മഴ ലഭിച്ചേക്കും.















