ഉദയ്പൂര്‍-ജയ്പൂര്‍ വന്ദേ ഭാരത് എക്സ്പ്രസ് അട്ടിമറിക്കാനുള്ള ശ്രമം ഒഴിവായത് തലനാരിഴയ്ക്ക്. പാളത്തില്‍ പാറകല്ലുകള്‍ നിരത്തിയും ഇരുമ്പ് കമ്പികള്‍ തിരുകി വച്ചുമാണ് അട്ടിമറി ശ്രമമുണ്ടായത്. ലോക്കോ പൈലന്റുമാര്‍ ഇവ കണ്ടതാണ് വലിയൊരു ദുരന്തം ഒഴിവകാന്‍ കാരണം. രാവിലെ 9.55 ഓടെയായിരുന്നു സംഭവം.
ഗംഗരാര്‍-സോണിയാന സെക്ഷനില്‍ ട്രെയിന്‍ പെട്ടെന്ന് നിര്‍ത്തുകയായിരുന്നു. ചിറ്റൗര്‍ഘഡ് ജില്ലയിലെ ഭില്‍വാരയിലെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍പിഎഫ്) പോസ്റ്റിന്റെ അധികാരപരിധിയിലാണ് സംഭവം. അജ്ഞാതരായ ഗ്രൂപ്പുകളോ വ്യക്തികളോ ആണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന.
ട്രാക്കുകളില്‍ പാറക്കല്ലുകള്‍ കൊണ്ട് കൂന തീര്‍ക്കുകയും നിശ്ചിത സ്ഥലത്തെ ജോഗിള്‍ പ്ലേറ്റിലേക്ക് ഒരടി നീളമുള്ള രണ്ട് കമ്പികള്‍ തിരുകുകയുമായിരുന്നു. ഇത് കണ്ടയുടന്‍ ലോക്കോ പൈലറ്റുമാര്‍ എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ച് ട്രെയിന്‍ നിര്‍ത്തി.
അജ്മീര്‍ ഡി.എസ്.സി, ഐപിഎഫ് ഭില്‍വാര, സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ ഗംഗാരര്‍, ലോക്കല്‍ പോലീസ് എന്നിവരുള്‍പ്പെടെയുള്ള സംഘം സംഭവസ്ഥലം സന്ദര്‍ശിച്ചു. ആര്‍.പി.എഫും ജില്ലാ പോലീസും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
#WATCH | Sabotage attempt on Udaipur-Jaipur #VandeBharat express foiled as vigilant #locopilots applied emergency breaks after spotting ballast and vertical rods of one feet each on railway tracks.#BREAKING #Udaipur #Jaipur pic.twitter.com/1GKC4zRCtg
— Free Press Journal (@fpjindia) October 2, 2023
“>















