തൃശൂർ: സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ.കണ്ണനോട് സ്വത്തുവിവരങ്ങൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് ഇഡി. വ്യാഴാഴ്ചയ്‌ക്ക് മുമ്പ് ഹാജരാക്കാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് നടപടി.
കഴിഞ്ഞ ശനിയാഴ്ച കണ്ണനെ ഇഡി ചോദ്യം ചെയ്തിരുന്നു. എന്നാൽ ചോദ്യം ചെയ്യലിനോട് സഹകരിച്ചിരുന്നില്ല. ഇതിനെ തുടർന്നാണ് വീണ്ടും സ്വത്തുവിവിരങ്ങളുമായി ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. തൃശൂർ ജില്ലയിലെ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് നടത്തിയ എല്ലാ തട്ടിപ്പുകളെ കുറിച്ചും കണ്ണന് വിവരമുണ്ടെന്നാണ് ഇഡിയുടെ നിഗമനം.
വിറയൽ ഉണ്ടെന്ന് ഇഡിയോട് പറഞ്ഞതോടെ ഇഡി ചോദ്യം ചെയ്യൽ അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ ഇത് കണ്ണൻ നിഷേധിച്ചു.
ചോദ്യം ചെയ്യൽ വളരെ സൗഹാർദ്ദപരമായിരുന്നു എന്നുപറഞ്ഞ കണ്ണൻ, ഇഡി എപ്പോൾ വിളിപ്പിച്ചാലും ഹാജരാകുമെന്നും അറിയിച്ചിരുന്നു. ഉടൻ ഹാജരാകണമെന്നാവശ്യപ്പെട്ട് എ.സി. മൊയ്തീനും ഇഡി നോട്ടീസ് നൽകും എന്നാണ് ലഭിക്കുന്ന വിവരം.















