ലോകകപ്പ് സന്നാഹം കളിക്കാനെത്തിയ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ സര്‍പ്രൈസ് വീഡിയോയാണ് മലയാളികള്‍ക്കിടയില്‍ ഇപ്പോള്‍ തരംഗമായത്. ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക പേജിലൂടെ പുറത്തുവന്ന വീഡിയോ പല പ്രമുഖരും പങ്കുവച്ചിട്ടുണ്ട്.
തലസ്ഥാനത്തിന്റെ പേര് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ഉച്ചരിക്കുന്നതായിരുന്നു വീഡിയോയില്‍.
മിക്ക താരങ്ങളുടെയും ഉച്ചാരണം ചീറ്റിയപ്പോള്‍ ചിലര്‍ ഇത് കിറുകൃത്യമാക്കി. ചിരി പടര്‍ത്തുന്ന വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ ട്രെന്‍ഡിംഗായി. വാന്‍ഡര്‍ ഡസനാണ് ഉച്ചാരണത്തിന് തുടക്കമിട്ടത്. പിന്നാലെ മറ്റു താരങ്ങളും ഇത് ഏറ്റെടുക്കുകയായിരുന്നു.
തിരു വനം പുടണം മുതല്‍ തിരുവാന്‍ഡ്രം പിതൃം വരെ വീഡിയോയില്‍ ഇടംപിടിച്ചു. സൂപ്പര്‍ താരം ഡേവിഡ് മില്ലറുമെത്തി ചിരി പടര്‍ത്തിയ ഉച്ചാരണവുമായി. അതേസമയം അത്ഭുതപ്പെടുത്തി ചില താരങ്ങള്‍ തിരുവനന്തപുരമെന്ന് കൃത്യമായി ഉച്ചരിക്കുകയും ചെയ്തു.
ദക്ഷിണാഫ്രിക്കന്‍ നായകന്‍ തെംബാ ബാവുമയാകട്ടെ തിരുവരന്തംപുരം എന്നാണ് പറഞ്ഞത്. ടബ്രൈസ് ഷംസി തിരുവനന്തം പുരം എന്നാണ് പറഞ്ഞത്. ഇന്ത്യന്‍ വംശജന്‍ കേശവ് മഹാരാജ് തിരുവനന്തപുരത്തെ കൃത്യമായി ഉച്ചരിച്ചപ്പോള്‍കാഗിസോ റബാഡയും ഇത് ഏറ്റുപിടിച്ചു. ലുങ്കി എങ്കിഡിയും കിറുകൃത്യമായിരുന്നു.
South African players pronouncing “Thiruvananthapuram”.
– A fun video…..!!!!!pic.twitter.com/qh5ygWgaz7
— Johns. (@CricCrazyJohns) October 1, 2023
“>















