സെപ്റ്റംബർ 30-മുതൽ ശിവശക്തി പോയിന്റിൽ സൂര്യപ്രകാശം മങ്ങി തുടങ്ങി. ചന്ദ്രനിൽ സൂര്യൻ അസ്തമിച്ചു തുടങ്ങി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. രാജ്യത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-3യുടെ ചരിത്ര പരമായ ലാൻഡിംഗ് പോയിന്റാണ് ശിവശക്തി പോയിന്റ്. ഏകദേശം 14 ഭൗമദിനങ്ങൾ അഥവാ ചാന്ദ്ര രാത്രി ആരംഭിക്കാൻ തുടങ്ങി. ലാൻഡറിനെയും റോവറിനെയും വീണ്ടും ഉണർത്തുന്നതിനുള്ള ശ്രമങ്ങളുടെ അവസാന ഭാഗമാണിത്.
സെപ്റ്റംബർ 30 മുതൽ ശിവശക്തി പോയിന്റിൽ സൂര്യ പ്രകാശം കുറയാൻ തുടങ്ങി എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ചാന്ദ്ര രാത്രിയുടെ ആരംഭത്തിന് മുമ്പ് ലാൻഡറിനെയും റോവറിനെയും ഉണർത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. ആദ്യ ചാന്ദ്ര രാത്രിയിലേക്ക് കടക്കുന്നതിന് മുമ്പ് ഇവയെ സ്ലീപ്പ് മോഡിലേക്ക് മാറ്റിയിരുന്നു. എന്നാൽ പിന്നീട് ഉണർത്താൻ സാധിച്ചിട്ടില്ല.
ഓഗസ്റ്റ് 23-നാണ് ഐഎസ്ആർഒ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്ക് ചന്ദ്രയാൻ-3 ചുവടുറപ്പിക്കുന്നത്. ശിവശക്തി പോയിന്റ് എന്ന് പേരിട്ടിരിക്കുന്ന ലാൻഡിംഗ് സൈറ്റ് ചന്ദ്രന്റെ ഉത്തരധ്രുവത്തിൽ നിന്നും ഏകദേശം 4,200 കിലോമീറ്റർ അകലെയാണ്. ദൗത്യം വിജയമായിരുന്നുവെന്ന് ഇസ്രോ മേധാവി എസ് സോമനാഥ് വ്യക്തമാക്കിയിരുന്നു.