ഹാങ്‌ചോ; ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ കൊയ്‌ത്ത് തുടര്‍ന്ന് ഇന്ത്യ. കലാശ പോരിന് മുന്‍പേ അമ്പെയ്‌ത്ത് പുരുഷ വനിത വിഭാഗങ്ങളില്‍ മെഡലുകള്‍ ഉറപ്പിച്ചു.പുരുഷന്‍മാരുടെ കോമ്പൗണ്ട് വിഭാഗത്തില്‍ ഫൈനലിലെത്തി അഭിഷേക് വര്‍മയും ഓജസ് പ്രവീണും മെഡല്‍ ഉറപ്പാക്കിയപ്പോള്‍ വനിതകളുടെ കോമ്പൗണ്ട് വിഭാഗത്തില്‍ ഫൈനലില്‍ കടന്ന ജ്യോതി സുരേഖയും കരുത്ത് കാട്ടി.
പുരുഷ വിഭാഗത്തില്‍ അഭിഷേകും ഓജസുമാണ് ഫൈനലില്‍ പരസ്പരം ഏറ്റുമുട്ടുന്നത്. ഇതോടെ ഇന്ത്യക്ക് ഈ വിഭാഗത്തില്‍ സ്വര്‍ണവും വെള്ളിയും ലഭിക്കും. കൊറിയയുടെ ജഹൂന്‍ ജൂവിനെ തകര്‍ത്താണ് അഭിഷേക് ഫൈനല്‍ ഉറപ്പിച്ചത്.
കൊറിയയുടെ തന്നെ ജെവോണ്‍ യാംഗിനെ മറികടന്നാണ് ലോക ചാമ്പ്യന്‍ ഓജസിന്റെ ഫൈനല്‍ പ്രവേശനം.സെമിയില്‍ ഇന്ത്യന്‍ താരം തന്നെയായ അതിഥി സ്വാമിയെ പരാജയപ്പെടുത്തിയായിരുന്നു ജ്യോതിയുടെ ഫൈനല്‍ പ്രവേശനം. അതിഥി വെങ്കല മെഡലിനായി മത്സരിക്കുന്നുണ്ട്.