ഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസില്‍ ഇടിക്കൂട്ടില്‍ ഇന്ത്യക്കായി മെഡല്‍ ഉറപ്പിച്ച് ലവ്‌ലിന
ബോര്‍ഗോഹെയ്‌നും. 54 കിലോ വിഭാഗത്തില്‍ പ്രീതി മെഡല്‍ ഉറപ്പിച്ചതിന് പിന്നാലെയാണ് ലവ്‌ലിനയും 75 കിലോ വിഭാഗത്തില്‍ ഫൈനലില്‍ കടന്നത്. തായ്‌ലന്‍ഡ് താരം ബെയ്‌സന്‍ മണീകോനെ ഇടിച്ചൊതുക്കിയാണ് ലവ്‌ലിന കലാശ പോരിന് യോഗ്യത നേടിയത്.
പോയിന്റ് (5-0). ഫൈനല്‍ പ്രവേശനത്തോടെ താരത്തിന് പാരീസ് ഒളിമ്പിക്‌സിന് യോഗ്യത നേടാനുമായി.13 സ്വര്‍ണവും 24 വെള്ളിയും 25 വെങ്കലവുമടക്കം ആകെ 62 മെഡലുകളുമായി മെഡല്‍ പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ.