തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശനിർമിത മദ്യത്തിന്റെയും വൈനിന്റെയും വിലയിൽ ഇന്ന് മുതൽ വർദ്ധനവ്. കമ്പനികൾ ബിവറേജസ് കോർപറേഷന് നൽകേണ്ട വെയർഹൗസ് മാർജിൻ 14 ശതമാനമായി വർദ്ധിപ്പിച്ചു. കൂടാതെ ഷോപ്പ് മാർജിൻ 20 ശതമാനമായും വർദ്ധിക്കും.
വിദേശത്ത് നിർമിക്കുന്ന മദ്യത്തിനും വൈനിനും ഇനി മുതൽ ഒരേ നിരക്കിലായിരിക്കും മാർജിൻ ഈടാക്കുക. നിലവിൽ വിദേശ നിർമിത മദ്യത്തിന് വെയർഹൗസ് മാർജിൻ അഞ്ച് ശതമാനവും വൈനിന് 2.5 ശതമാനവുമായിരുന്നു ഈടാക്കിയിരുന്നത്.
ഷോപ്പ് മാർജിൻ മൂന്ന് ശതമാനവും അഞ്ച് ശതമാനവുമാണ് ഈടാക്കിയിരുന്നത്. രണ്ടിനത്തിലും വൻ വർദ്ധനവ് ഉണ്ടായതോടെ വില കുത്തനെ ഉയരും. നിലവിൽ 1,800 രൂപ മുതലാണ് സംസ്ഥാനത്ത് വിദേശ നിർമിത മദ്യം ലഭ്യമായിരുന്നത്. എന്നാൽ ഇനി 2,500 രൂപയിൽ താഴെ മദ്യവും വൈനും ലഭ്യമാകില്ല.















