ഇൻഡി സഖ്യം പാമ്പും കീരിയും ഒരുമിച്ചുള്ള മുന്നണിയാണെന്ന് യുവമോർച്ച ദേശീയ അദ്ധ്യക്ഷനും ബെംഗളൂരു സൗത്ത് എംപിയുമായ തേജസ്വീ സൂര്യ. മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ വാക്കുകൾ. സഖ്യം രൂപീകരിക്കുന്നതിന് മുമ്പ് ഇക്കൂട്ടർ ഹിന്ദു വിരുദ്ധ രാഷ്‌ട്രീയമാണ് നടത്തിയിരുന്നത്. എന്നാൽ ഇന്ന് അവർ സനാതന സംസ്‌കാരത്തിനും സനാതന ധർമ്മത്തിനും എതിരെ പരസ്യമായി സംസാരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യാനാണ് ഇവർ സഖ്യം രൂപീകരിച്ചതെന്നാണ് ഡിഎംകെ പറഞ്ഞത്. മറ്റൊരു സഖ്യകക്ഷി ഹിന്ദു സമൂഹത്തെ ജാതിയുടെ അടിസ്ഥാനത്തിൽ തകർക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബിഹാറില ജാതി സെൻസെക്‌സ് വിഷയത്തെ അധികരിച്ചാണ് അദ്ദേഹം ഇത് പറഞ്ഞത്.
തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിൻ സനാതന ധർമ്മത്തെ ഡെങ്കിപ്പനിയും മലേറിയയും പോലുള്ള രോഗങ്ങളുമായി താരതമ്യപ്പെടുത്തി രാജ്യത്ത് നിന്ന് തുടച്ചുനീക്കണമെന്ന് പറഞ്ഞതിന് മറുപടിയായാണ് തേജസ്വീ സൂര്യയുടെ വാക്കുകൾ.















