നഗര ഭവനങ്ങൾക്ക് സബ്‌സിഡിയോടെ വായ്പ; 60000 കോടി രൂപയുടെ വമ്പൻ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

നഗര ഭവനങ്ങൾക്ക് സബ്‌സിഡിയോടെ വായ്പ; 60000 കോടി രൂപയുടെ വമ്പൻ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2023, 06:41 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്തെ ചെറുകിട നഗര ഭവനങ്ങൾക്ക് സബ്സിഡിയോടെ വായ്പ നൽകുന്നതിന് 60,000 കോടി രൂപയുടെ വമ്പൻ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ബാങ്കുകൾ മുഖേനെ ഏതാനും മാസങ്ങൾക്കുള്ളിൽ പദ്ധതി നടപ്പാക്കാനാണ് കേന്ദ്രം ആസൂത്രണം ചെയ്തിരിക്കുന്നത്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഓഗസ്റ്റിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതി പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതിന്റെ വിശദാംശങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നില്ല. നഗരങ്ങളിൽ താമസിക്കുന്നവരും എന്നാൽ വാടക വീടുകളിലോ ചേരികളിലോ അനധികൃത കോളനികളിലോ താമസിക്കുന്ന കുടുംബങ്ങൾക്ക് പ്രയോജനം ചെയ്യുന്ന പുതിയ പദ്ധതി വരും വർഷങ്ങളിൽ കേന്ദ്രം കൊണ്ടുവരുമെന്നാണ് പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞിരുന്നത്.

‘നഗരങ്ങളിലെ ദരിദ്രരെ പിന്തുണയ്‌ക്കുന്നതിനായി പലിശ സബ്സിഡികൾ നീട്ടുന്നതിൽ പ്രാഥമികമായി ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഭവന മന്ത്രാലയത്തിന്റെ നിർദ്ദേശം കൂടുതൽ വിലയിരുത്തലിനായി കാബിനറ്റിന് കൈമാറി. ഉടൻതന്നെ കാബിനറ്റിന്റെ അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ, നഗരങ്ങളിലെ ദരിദ്രർക്കും ഇടത്തരം വരുമാനക്കാർക്കും ഗണ്യമായ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു പുതിയ ഭവനവായ്പ പദ്ധതിയുടെ ആരംഭത്തിന് ഇത് വഴിയൊരുക്കും’ -എന്ന് കേന്ദ്രധനമന്ത്രാലയം പറയുന്നു.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ചെറുകിട നഗര ഭവനങ്ങൾക്ക് 9 ലക്ഷം രൂപ വരെയുള്ള വായ്പ തുകയ്‌ക്ക് 3 മുതൽ 6.5 ശതമാനം വരെ വാർഷിക പലിശ സബ്സിഡി നിരക്കിൽ നൽകുന്ന തരത്തിലായിരിക്കും പദ്ധതി. 20 വർഷത്തേക്ക് 50 ലക്ഷം രൂപയിൽ താഴെയുള്ള ഭവന വായ്പകൾക്ക് നിർദ്ദിഷ്ട പദ്ധതിക്ക് അർഹതയുണ്ടായേക്കും. ‘പലിശ ഇളവ് ഗുണഭോക്താക്കളുടെ ഭവനവായ്പ അക്കൗണ്ടിലേക്ക് മുൻകൂറായി ക്രെഡിറ്റ് ചെയ്യപ്പെടും. 2028 വരെ നിർദ്ദേശിച്ചിരിക്കുന്ന പദ്ധതി അന്തിമഘട്ടത്തിലേക്ക് അടുക്കുകയാണ് എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

നഗരപ്രദേശങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, താഴ്ന്ന വരുമാനക്കാരായ 2.5 ദശലക്ഷം അപേക്ഷകർക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താമെങ്കിലും സബ്സിഡിയുള്ള വായ്പയുടെ അളവ് അത്തരം വീടുകളുടെ ആവശ്യകതയെ ആശ്രയിച്ചിരിക്കുമെന്നും സർക്കാർ വ്യക്തമാക്കുന്നു. നഗര ഭവന ആവശ്യങ്ങൾക്കായി സ്ഥാപനപരമായ വായ്പയിലേക്കുള്ള പ്രവേശനം വർദ്ധിപ്പിക്കുന്നതിന്, ഡിമാൻഡ്-സൈഡ് സംരംഭമായി മിഷൻ ക്രെഡിറ്റ്-ലിങ്ക്ഡ് സബ്സിഡി ഘടകം ഉപയോഗിക്കും. വായ്പ നൽകുന്ന സ്ഥാപനങ്ങൾക്ക് ഈ സബ്സിഡി കാര്യക്ഷമമായി വിതരണം ചെയ്യുന്നതിനും അതിന്റെ നടത്തിപ്പിന് മേൽനോട്ടം വഹിക്കുന്നതിനും നാഷണൽ ഹൗസിംഗ് ബാങ്ക്, ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്മെന്റ് കോർപ്പറേഷൻ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയെ കേന്ദ്ര നോഡൽ ഏജൻസികളായി നിയമിച്ചിട്ടുണ്ട്. ഈ പദ്ധതിയ്‌ക്ക് കീഴിൽ, ഗുണഭോക്താക്കൾക്ക് ഒരു പ്രത്യേക ഘടകത്തിൽ നിന്ന് മാത്രമേ ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹതയുള്ളൂ.

Tags: Narendra ModiFinance MinistryModi GovernmentUrban AreaIncentive program
ShareTweetSendShare

More News from this section

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

Latest News

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies