ബെംഗളൂരു: ചന്ദ്രയാൻ-3 ദൗത്യത്തിൽ പങ്കാളിയായ ഭണ്ഡാര കമ്പനിക്ക് നന്ദി അറിയിച്ച് ഇസ്രോ. ചന്ദ്രയാൻ-3 ദൗത്യത്തിന് ആവശ്യമായ ഇന്ധനം നൽകിയതിനാണ് ഓർഡിനൻസ് ഫാക്ടറി ഭണ്ഡാരയ്‌ക്ക് ഇസ്രോ നന്ദി അറിയിച്ചത്. ചന്ദ്രയാൻ-3 പേടകത്തിൽ വിജയകരമായി ഉപയോഗിച്ച ആർഡിഎക്‌സ്, പിഇടിഎൻ എന്നീ ഇന്ധനങ്ങൾ വിതരണം ചെയ്തത് ഭണ്ഡാര കമ്പനിയാണ്. കത്തിലൂടെയാണ് ഇസ്രോ നന്ദി രേഖപ്പെടുത്തിയത്.
പ്രരംഭ കാലം മുതൽ മുതൽ തന്നെ വിക്ഷേപണ വാഹനങ്ങൾക്ക് ആവശ്യമായ ഇന്ധനം നൽകുന്നതിനായി ഇസ്രോയ്‌ക്കൊപ്പം ഈ കമ്പനി ഉണ്ടായിരുന്നു. ഇനിയും ഭണ്ഡാര ഫാക്ടറിയുമായി പങ്കാളിത്തം തുടരാൻ ആഗ്രഹിക്കുന്നുവെന്നും കത്തിൽ പറയുന്നു. 2020 ഒക്ടബർ രണ്ടിന് ഓർഡിനൻസ് ഫാക്ടറി ബോർഡ് പിരിച്ചു വിട്ടിരുന്നു. നിലവിൽ കമ്പനി മ്യൂണിഷൻ ഇന്ത്യ ലിമിറ്റഡിന് കീഴിലാണ് പ്രവർത്തിക്കുന്നത്.