തിരുവനന്തപുരം: കണ്ടല സർവ്വീസ് സഹകരണ ബാങ്കിലെ തട്ടിപ്പിൽ പ്രതിഷേധം ശക്തമാക്കി ബിജെപി. കണ്ടല സർവ്വീസ് സഹകരണ ബാങ്കിലെ തട്ടിപ്പിനും അഴിമതിക്കുമെതിരെ ബിജെപി ജില്ലാ അദ്ധ്യക്ഷൻ വി.വി രാജേഷ് നയിക്കുന്ന സഹകാരി സംരക്ഷണ ഉപവാസം ബാങ്കിന് മുന്നിൽ ആരംഭിച്ചു. ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി പ്രതിഷേധം ഉദ്ഘാടനം ചെയ്തു. രാവിലെ 9.30 മുതൽ വൈകുന്നേരം 5 മണിവരെയാണ് ഉപവാസം.
കോടികളുടെ അഴിമതി പുറത്ത് വന്നിട്ടും പോലീസിന് പരാതി ലഭിച്ചിട്ടും പ്രതിയെന്നാരോപിക്കുന്ന മുൻ പ്രസിഡന്റ് ഭാസുരാംഗനെ സംരക്ഷിക്കുന്ന നിലപാട് പോലീസ് സ്വീകരിക്കുന്നുവെന്ന് ബിജെപി പറയുന്നു. അതേസമയം കണ്ടല സഹകരണ ബാങ്ക് അഴിമതിയിലെ അന്വേഷണത്തിൽ റൂറൽ എസ്പി ഡി.ശിൽപ കാട്ടാക്കട ഡിവൈഎസ്പിയോട് വിശദീകരണം തേടിയിട്ടുണ്ട്.















