തിരുവനന്തപുരം: സന്നാഹമത്സരത്തിനെത്തിയ ഇന്ത്യന്‍ ടീം അനന്തപുരിയില്‍ നിന്ന് മടങ്ങി. എട്ടിന് ചെന്നൈയില്‍ ഓസ്‌ട്രേലിയയുമായിട്ടാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം. ഗുവഹാത്തിയില്‍ നിന്ന് നെതര്‍ലന്‍ഡുമായുള്ള മത്സരത്തിനാണ് രോഹിതിന്റെ നേതൃത്വത്തിലുള്ള ടീം തലസ്ഥാനത്ത് വിമാനമിറങ്ങിയതെങ്കിലും മഴ തകര്‍ത്തോടെ മത്സരം ഒരു പന്തുപോലും എറിയാതെ ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ ഹോട്ടലും ബീച്ചുമായി താരങ്ങള്‍ അവധി ആഘോഷമാക്കി. ലീല റാവിസിലായിരുന്നു ടീമിന്റെ താമസം
ഇന്ന് തലസ്ഥാനം വിടും മുന്‍പ് ടീമിന് ആശംസകള്‍ നേര്‍ക്ക് ഹോട്ടല്‍ അധികൃതര്‍ ഒരു കേക്ക് ഒരുക്കിയിരുന്നു. ഇത് മുറിച്ച് മധുരം നുണഞ്ഞതിന് ശേഷമാണ് താരങ്ങള്‍ ടീം ബസില്‍ ഹോട്ടല്‍ വിട്ടത്. മുംബൈയില്‍ നിന്നെത്തിയ കോഹ്‌ലിയും തലസ്ഥാനത്ത് ടീമിനൊപ്പം ചേര്‍ന്നിരുന്നു. രവീന്ദ്ര ജഡേജയാണ് കേക്ക് മുറിച്ചത്. ആര്‍പ്പുവിളികളോടെയാണ് ടീമിനെ ഹോട്ടലില്‍ നിന്ന് യാത്രയാക്കിയത്.
Team India cut a cake in Thiruvananthapuram before starting their World Cup campaign in Chennai.
– Good luck team, time to get the trophy! 🇮🇳 pic.twitter.com/6xf8N0VevD
— Mufaddal Vohra (@mufaddal_vohra) October 4, 2023
“>