ഈ വര്‍ഷത്തെ അവസാന സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും യഥാക്രമം ഒക്ടോബര്‍ 14നും 28നും. എന്നാല്‍ ഇന്ത്യയില്‍ ചന്ദ്രഗ്രഹണം മാത്രമേ ദൃശ്യമാവുകയുള്ളു. 2023 അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് 14 ദിവസത്തെ വ്യത്യാസത്തില്‍ സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും സംഭവിക്കുന്നത്.
ഒക്ടോബര്‍ 14ന് സൂര്യഗ്രഹണവും ഒക്ടോബര്‍ 28ന് ചന്ദ്രഗ്രഹണവും ദ്യശ്യമാവും. ഇന്ത്യയില്‍ ന്യൂഡല്‍ഹിയുടെ തെക്ക് പടിഞ്ഞാറന്‍ ആകാശത്തായാണ് ചന്ദ്രഗ്രഹണം ദൃശ്യമാവുക. ഒക്ടോബര്‍ 14ന് രാത്രി 11.29ന് ആരംഭിക്കുന്ന സൂര്യഗ്രഹണം 11.34 ന് പൂര്‍ത്തിയാവും. ഒക്ടോബര്‍ 28ന് രാത്രി 11.31 ന് ആരംഭിക്കുന്ന ചന്ദ്രഗ്രഹണം 28ന് പുലര്‍ച്ചെ 03.36 നാണ് അവസാനിക്കുക.
ഒക്ടോബര്‍ 29 ന് പുലര്‍ച്ചെ 01.45 നായിരിക്കും ഇന്ത്യയില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം ദ്യശ്യമാവുക. ഏഷ്യ, അന്റാര്‍ട്ടിക്ക, ആഫ്രിക്ക, അമേരിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളിലും ചന്ദ്രഗ്രഹണം ദൃശ്യമാവും.
ഒക്ടോബര്‍ 14 ലെ സൂര്യഗ്രഹണവും 28 ലെ ചന്ദ്രഗ്രഹണവും അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ യൂട്യൂബ് വഴി തത്സമയ സംപ്രേഷണം ചെയ്യും.















