2023 അവസാനിക്കാൻ ഇനി മാസങ്ങൾ മാത്രം ബാക്കി നിൽക്കെ പുതു വർഷത്തിലേക്കുള്ള തയാറെടുപ്പിലാണ് നമ്മൾ എല്ലാവരും. പുതുവർഷത്തിലേക്ക് കടക്കുമ്പോൾ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് കലണ്ടർ. ഡിസംബർ അവസാനത്തോടെ തന്നെ കലണ്ടർ എല്ലാ വീടുകളുടെയും ചുമരിൽ തൂങ്ങി തുടങ്ങും. ഇപ്പോഴിതാ പുതുവർഷത്തിലെ അവധികൾ സംബന്ധിച്ച് ഔദ്യോഗിക തീരുമാനത്തിൽ എത്തിയിരിക്കുകയാണ്.
നൊഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് അനുസരിച്ചുള്ള അവധിയുടെ പട്ടികയാണ് അംഗീകരിച്ചിട്ടുള്ളത്. ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട്സ് ആക്ട്സ്, കേരള ഷോപ്പ്സ് & കൊമേഷ്യൽ എസ്റ്റാബ്ലിഷ്മെൻറ് ആക്ട്, മിനിമം വേജസ് ആക്ട് മുതലായവയുടെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾക്ക് കേരള ഇൻഡസ്ട്രിയൽ എസ്റ്റാബ്ലിഷ്മെൻറ് (നാഷണൽ & ഫെസ്റ്റിവൽ ഹോളിഡേയ്സ്) നിയമം 1958 ന്റെ കീഴിൽ വരുന്ന അവധികൾ മാത്രമാണ് ബാധകം.
2024-ലെ പൊതു അവധികൾ ഇവയൊക്കെ…
ഞായറും രണ്ടാം ശനിയും ഉൾപ്പെടുന്നു
ജനുവരി 2: മന്നം ജയന്തി
ജനുവരി 26: റിപബ്ലിക്ക് ഡേ
മാർച്ച് 8 : ശിവരാത്രി
മാർച്ച് 28 :പെസഹാ വ്യാഴം
മാർച്ച് 29: ദുഃഖ വെള്ളി
മാർച്ച് 31:ഈസ്റ്റർ
ഏപ്രിൽ 10: റംസാൻ
ഏപ്രിൽ 14: വിഷു
മെയ് 1: തൊഴിലാളി ദിനം
ജൂൺ 17: ബക്രിദ്
ജൂലൈ 16: മുഹ്റം
ഓഗസ്റ്റ് 3: കർക്കിടക വാവ്
ഓഗസ്റ്റ് 15: സ്വാതന്ത്ര്യദിനം
ഓഗസ്റ്റ് 20: ശ്രീനാരായണ ഗുരു ജയന്തി
ഓഗസ്റ്റ് 26: ശ്രീകൃഷ്ണ ജയന്തി
ഓഗസ്റ്റ് 28: അയ്യങ്കാളി ജയന്തി
സെപ്റ്റംബർ 14: ഒന്നാം ഓണം
സെപ്റ്റംബർ 15: തിരുവോണം
സെപ്റ്റംബർ 16: മൂന്നാം ഓണം
സെപ്റ്റംബർ 17: നാലാം ഓണം
സെപ്റ്റംബർ 21: ശ്രീനാരായണ ഗുരു സമാധി
ഒക്ടോബർ 2: ഗാന്ധി ജയന്തി
ഒക്ടോബർ 12: മഹാനവമി
ഒക്ടോബർ 13: വിജയദശമി
ഒക്ടോബർ 31: ദീപാവലി
ഡിസംബർ 25: ക്രിസ്തുമസ്
നിയന്ത്രിത അവധികൾ: മാർച്ച് 12, അയ്യാ വൈകുണ്ഠ സ്വാമി ജയന്തി (നാടാർ സമുദായം), ഓഗസ്റ്റ് 19 ആവണി അവിട്ടം (ബ്രാഹ്മണ സമുദായം), സെപ്തംബർ 17 വിശ്വകർമ ജയന്തി (വിശ്വകർമ സമുദായം).