കങ്കണ റണാവത്തും രാഘവ ലോറൻസും തകർത്താടിയ ചിത്രമാണ് ചന്ദ്രമുഖി 2. ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതുവരെ ഇന്ത്യയിലെ തീയറ്ററുകളിൽ നിന്നും മാത്രമായി 28 കോടിയിൽ അധികം രൂപ ചിത്രം നേടിക്കഴിഞ്ഞു. 2005-ൽ പുറത്തിറങ്ങിയ രജനികാന്തും ജ്യോതികയും അഭിനയിച്ച ചന്ദ്രമുഖിയുടെ രണ്ടാം ഭാഗമാണിത്. ഇപ്പോഴിതാ ചിത്രം ഒടിടിയിൽ എത്താൻ പോകുകയാണ്.
ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്‌ളിക്‌സാണ് സ്വന്തമാക്കിയിരിക്കുന്നത്. എട്ട് കോടി രൂപയ്‌ക്ക് ചിത്രം സ്വന്തമാക്കിയതായാണ് റിപ്പോർട്ട്. ചന്ദ്രമുഖി 2 സെപ്റ്റംബർ 28-നാണ് തീയേറ്ററുകളിൽ എത്തിയത്.
തീയേറ്ററുകളിലെ പ്രദർശനത്തിന് ശേഷം ചിത്രം ഒടിടിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഏകദേശം 6-8 ആഴ്ചകൾക്ക് ശേഷം ചന്ദ്രമുഖി 2 ഒടിടിയിൽ എത്തുമെന്നാണ് പ്രതീക്ഷ.















