തലൈവർ ഇന്ന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും. പുതിയ സിനിമയായ തലൈവർ 170-ന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് രജനികാന്ത് തലസ്ഥാനത്ത് എത്തിയത്. പത്ത് ദിവസമാകും ചിത്രീകരണം നടക്കുക. ശംഖുമുഖം, വെള്ളായാണി തുടങ്ങിയ പ്രദേശങ്ങളിലാകും ഷൂട്ടിംഗ്.
ഇന്നലെ തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തിന് വൻ വരവേൽപ്പാണ് ആരാധകർ നൽകിയത്. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന പുതിയ രജനി ചിത്രത്തിന് ‘തലൈവർ 170’ എന്നാണ് താൽകാലികമായി പേര് നൽകിയിരിക്കുന്നത്. ചിത്രത്തിലെ വൻ താര നിരയെ പരിചയപ്പെടുത്തുകയാണ് കുറച്ച് ദിവസങ്ങളായി ചിത്രത്തിന്റെ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ്.