ചെന്നൈ: ഡിഎംകെ എംപി ജഗത്‌രക്ഷകനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ്. 40 കേന്ദ്രങ്ങളിലാണ് ഇൻകം ടാക്‌സ് പരിശോധന നടക്കുന്നത്. ജഗത്‌രക്ഷകനുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്.
തമിഴ്‌നാട് അരക്കോണത്ത് നിന്നുള്ള ലോക്‌സഭാംഗമാണ് എസ്. ജഗത്‌രക്ഷകൻ. മുൻ കേന്ദ്ര വാർത്താ പ്രക്ഷേപണ സഹ മന്ത്രിയാണ്.
നിലവിൽ പാർട്ടിയിലെ പ്രമുഖൻ സെന്തിൽ ബാലാജി കോഴക്കേസിൽ ജയിലിലാണ് . മറ്റൊരു പ്രമുഖൻ കൂടി നടപടി നേരിടുന്നത് ഡിഎംകെയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.















