കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി മോഹൻലാൽ. കേന്ദ്രമന്ത്രിയുടെ രാജ്യതലസ്ഥാനത്തെ വസതിയിലായിരുന്നു കൂടിക്കാഴ്ച. അദ്ദേഹത്തെ ക്ഷണിക്കാൻ കഴിഞ്ഞതിൽ രാജീവ് ചന്ദ്രശേഖർ സന്തോഷം പ്രകടിപ്പിച്ചു. കൂടിക്കാഴ്ചയുടെ ചിത്രങ്ങളും എക്സിൽ പങ്കുവെച്ചിട്ടുണ്ട്.
മലയാളത്തിന്റെ പ്രിയപ്പെട്ട സിനിമാ താരം ശ്രീ. മോഹൻലാലിനെ ന്യൂഡൽഹിയിലെ വസതിയിൽ സ്വീകരിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. ടെറിട്ടോറിയൽ ആർമിയിൽ ഓണററി ലഫ്റ്റനൻ്റ് കേണൽ പദവി നേടിയ മോഹൻ ലാൽ പത്മശ്രീ, പത്മഭൂഷൺ പുരസ്കാര ജേതാവ് കൂടിയാണ്.
Happy to receive @Mohanlal – the famous… pic.twitter.com/9XtleHzqBW
— Rajeev Chandrasekhar 🇮🇳 (@Rajeev_GoI) October 4, 2023
‘മലയാളത്തിന്റെ പ്രിയപ്പെട്ട സിനിമാ താരം മോഹൻലാലിനെ ന്യൂഡൽഹിയിലെ വസതിയിൽ സ്വീകരിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. ടെറിട്ടോറിയൽ ആർമിയിൽ ഓണററി ലഫ്റ്റനന്റ് കേണൽ പദവി നേടിയ മോഹൻ ലാൽ പത്മശ്രീ, പത്മഭൂഷൺ പുരസ്കാര ജേതാവ് കൂടിയാണ്’-രാജീവ് ചന്ദ്രശേഖർ എക്സിൽ കുറിച്ചു.