അഹമ്മദാബാദ്: ഏകദിന ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ടോസ് നേടിയ ന്യുസീലന്‍ഡ് ഇംഗ്ലണ്ടിനെ ബാറ്റിംഗിനയിച്ചു. ഇംഗ്ലണ്ട് നിരയില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍സ്‌റ്റോക്‌സും കിവീസ് നിരയില്‍ നായകന്‍ കെയ്ന്‍ വില്യംസണും ടീം സൗത്തിയും കളിക്കുന്നില്ല. പരിക്കേറ്റ ഇവര്‍ ആദ്യ മത്സരത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ആദ്യ ഓവറില്‍ രണ്ടാം പന്തില്‍ ബോള്‍ട്ടിനെ സിക്‌സറിന് പറത്തി ജോണി ബെയര്‍സ്റ്റോ നയം വ്യക്തമാക്കി.
ടോം ലാഥമാണ് ന്യുസീലന്‍ഡിനെ നയിക്കുന്നത്. ചെറിയ പരിക്കുള്ള പേസര്‍ ലോക്കി ഫെര്‍ഗൂസനും സ്പിന്നര്‍ ഇഷ് സോധിയും ആദ്യം മത്സരത്തിനില്ല. ഇംഗ്ലണ്ട് നിരയില്‍ പേസര്‍മാരായ റീസ് ടോപ്ലി, ഡേവിഡ് വില്ലി, അറ്റ്കിന്‍സണ്‍ എന്നിവര്‍ക്കും പ്ലേയിംഗ് ഇലവനില്‍ ഇടമില്ല.
ഹാരി ബ്രൂക്കും ഡേവിഡ് മലനും ജോണി ബെയര്‍സ്റ്റോയും ജോസ് ബട്ലറും ലിയാം ലിവിംഗ്സ്റ്റണും അടങ്ങുന്ന ബാറ്റിംഗ് നിര ഏത് ടീമിനും ഭീഷണിയാണ്.ബാറ്റിംഗില്‍ ഡാരില്‍ മിച്ചലിന്റെയും ടോം ലഥാമിന്റെയും കോണ്‍വെയുടെയും ഫോമിലാണ് ന്യുസീലന്‍ഡിന് പ്രതീക്ഷ
ഇംഗ്ലണ്ട് (പ്ലേയിംഗ് ഇലവന്‍): ജോണി ബെയര്‍സ്റ്റോ, ഡേവിഡ് മലന്‍, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്ട്ലര്‍, ലിയാം ലിവിംഗ്സ്റ്റണ്‍, മോയിന്‍ അലി, സാം കുറാന്‍, ക്രിസ് വോക്സ്, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്.
ന്യൂസിലന്‍ഡ് (പ്ലേയിംഗ് ഇലവന്‍): ഡെവണ്‍ കോണ്‍വേ, വില്‍ യങ്, റാച്ചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, ടോം ലാതം, ഗ്ലെന്‍ ഫിലിപ്സ്, മാര്‍ക്ക് ചാപ്മാന്‍, മിച്ചല്‍ സാന്റ്‌നര്‍, ജെയിംസ് നീഷാം, മാറ്റ് ഹെന്റി, ട്രെന്റ് ബോള്‍ട്ട്.