കുറഞ്ഞ മുതൽ മുടക്കിൽ മികച്ച ലാഭമാണോ നിങ്ങളുടെ ലക്ഷ്യം; ഈ ബിസിനസുകൾ ചെയ്ത് നോക്കൂ... വിജയം നേടാം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life

കുറഞ്ഞ മുതൽ മുടക്കിൽ മികച്ച ലാഭമാണോ നിങ്ങളുടെ ലക്ഷ്യം; ഈ ബിസിനസുകൾ ചെയ്ത് നോക്കൂ… വിജയം നേടാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2023, 04:23 pm IST
FacebookTwitterWhatsAppTelegram

സ്വന്തമായി ബിസിനസ് തുടങ്ങാൻ ആ​ഗ്രഹമുള്ള നിരവധി പേരുണ്ട്. എന്നാൽ പ്രധാന പ്രശ്നം മൂലധനമാണ്. ലക്ഷങ്ങൾ മുതൽ മുടക്കാൻ കൈയ്യിൽ ഇല്ലാത്തതിനാൽ ചെറിയൊരു ബിസിനസ് പോലും ആരംഭിക്കാൻ പലർക്കും മടിയാണ്. കൃത്യമായ പ്ലാനിങ്ങോട് കൂടെ ചെറിയ നിക്ഷേപത്തിൽ ആരംഭിച്ച് വിജയിക്കാൻ കഴിയുന്ന ചില ബിസിനസുകളുണ്ട്. സ്വന്തമായി ഒരു ബിസിനസ് എന്ന നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ ചില ആശയങ്ങൾ താഴെ കൊടുക്കുന്നു .

ഓൺലൈൻ ബേക്കറി

വിജയിക്കാൻ ഏറ്റവും അധികം സാധ്യതകളുള്ള സ്റ്റാർട്ടപ്പായി ആരംഭിക്കാൻ കഴിയുന്ന മേഖലയാണ് ഫുഡ് ബിസിനസ്. കൊറോണ സമയത്താണ് ഓൺലൈൻ‌ ബിസിനസ് ഏറ്റവും അധികം ലാഭം നേടിയത്. കേക്ക് ബേക്ക് ചെയ്ത് മികച്ച പ്രതിമാസ വരുമാനം നേടിയ നിരവധി പേരാണുള്ളത്. ബേക്കിങ് ഇഷ്ടമാണെങ്കിൽ, അല്ലെങ്കിൽ ഈ രംഗത്ത് അഭിരുചിയുണ്ടെങ്കിൽ സ്വന്തമായി ഒരു സംരംഭം ആരംഭിക്കാം. ഓൺലൈൻ ഓര്‍ഡര്‍ അനുസരിച്ച് ഉപഭോക്താക്കളിൽ ഉത്പന്നങ്ങൾ എത്തിക്കാം.

കേക്കുകളും, മഫിൻസും, ബര്‍ഗറും പിസയുമെല്ലാം ഇങ്ങനെ വിൽക്കാനാകും. മികച്ച ഗുണമേൻമ നിലനിര്‍ത്തണം എന്നു മാത്രം. വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു ബിസിനസാണിത്.

ടീ സ്റ്റാൾ

ചെറിയൊരു മുതൽ മുടക്കിൽ തുടങ്ങാൻ കഴിയുന്ന ബിസിനസാണ് ചായക്കട. നാട്ടിൻ പുറങ്ങളിൽ തുടങ്ങുന്നതിനെക്കാളും വലിയ ഓഫീസുകളുടെ സമീപത്ത് ആരംഭിക്കുന്നത് നല്ലതാണ്. കാരണം, ജോലി തിരക്കുകളിൽ നിന്നും ഇടവേള എടുക്കുന്നതിനായി ഇടയ്‌ക്കൊക്കെ എല്ലാവരും ചായ കുടിക്കാറുുണ്ട്. ലാഭം നേടാൻ കഴിയുന്ന ഒരു ബിസിനസാണിത്.

വ്ലോഗിംഗ്

ഒരു നിക്ഷേപത്തിന്റെയും ആവശ്യമില്ലാത്ത ഒന്നാണ് വ്ലോ​ഗിം​ഗ്. നിരവധി യുവാക്കളാണ് ഈ രം​ഗത്തേക്ക് കടന്നു വന്നിരിക്കുന്നത്. വലിയ ബ്രാൻഡുകളും കമ്പനികളുമെല്ലാം അവരുടെ വെബ് പ്ലാറ്റ്‌ഫോമുകൾക്കായി രസകരമായ വീഡിയോകളും പോസ്റ്റുകളും ക്യൂറേറ്റ് ചെയ്യാൻ കഴിയുന്ന വ്ലോഗർമാരെ നിയമിക്കും. സ്വന്തം വ്ലോ​ഗിനു പുറമേ ഇതും പരീക്ഷിച്ചാൽ നല്ലൊരു ലാഭം നേടാവുന്നതാണ്.

യോഗ ക്ലാസുകൾ

വലിയ നിക്ഷേപത്തിന്റെ ആവശ്യമില്ലാത്ത മറ്റൊന്നാണ് യോ​ഗ ക്ലാസ്സുകൾ. ജോലി തിരക്കുകൾ കാരണമുള്ള ഭക്ഷണക്രമം ആരോ​ഗ്യത്തെ മോശമായി ബാധിക്കും. കൂടാതെ ആരോ​ഗ്യത്തോടെ ഇരിക്കണമെന്ന് ആ​ഗ്രഹമുള്ളവരും യോ​ഗയെ ആശ്രയിക്കും. ഓൺലൈനായും യോ​ഗ ക്ലാസുകൾ ചെയ്യാവുന്നതാണ്. യോഗ ബിസിനസ് നിങ്ങൾക്ക് മികച്ച വരുമാനം നൽകും. യോഗയുടെ വർദ്ധിച്ചുവരുന്ന ജനപ്രീതി കണക്കിലെടുത്ത്, വീട്ടിലോ കമ്മ്യൂണിറ്റി സെന്ററിലോ ഒക്കെ യോഗ പഠിപ്പിക്കാവുന്നതാണ്.

ടിഫിൻ സർവീസ്

10,000-ത്തിൽ താഴെ മാത്രം നിക്ഷേപം ആവശ്യമുള്ള ബിസിനസ് സംരംഭമാണ് ടിഫിൻ സർവ്വീസ്. സമയക്കുറവ് കാരണം ടിഫിൻ സേവനങ്ങളെ ആശ്രയിക്കുന്ന ഒരുപാട് ജോലിക്കാരുണ്ട്. ഹോസ്റ്റൽ ഫുഡിന്റെ പ്രശ്നങ്ങൾ കാരണം ആരോ​ഗ്യകരമായ ഭക്ഷണം കഴിക്കാൻ‌ ആ​ഗ്രഹമുള്ളവർ ഇതിനായി പണം മുടക്കാനും തയ്യാറാണ്. നിങ്ങളുടെ സ്വന്തം വീട്ടിൽ നിന്ന് ഈ ബിസിനസ് നടത്തുകയും ചെയ്യാവുന്നതാണ്.

Tags: startupBusiness Plan
ShareTweetSendShare

More News from this section

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

Latest News

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies