ഹാങ്‌ചോ: അമ്പൈയ്‌ത്തിൽ പുരുഷന്മാരുടെ കോമ്പൗണ്ട് ടീമിനത്തിൽ ഇന്ത്യക്ക് സ്വർണം. അഭിഷേക് വർമ്മ, ഓജസ് പ്രവീൺ, പ്രഥമേഷ് സമാധാൻ സഖ്യമാണ് ഇന്ത്യക്കായി സ്വർണം നേടിയത്. ഫൈനലിൽ ദക്ഷിണ കൊറിയൻ ടീമിനെതിരെ 235-230 എന്ന സ്‌കോറിനായിരുന്നു ഇന്ത്യൻ താരങ്ങളുടെ ജയം. ഇന്ന് ഇന്ത്യ നേടുന്ന മൂന്നാമത്തെ സ്വർണമാണിത്.
അതേസമയം, പുരുഷ വിഭാഗം സ്‌ക്വാഷ് സിംഗിൾസിൽ സൗരവ് ഘോഷാൽ ഇന്ത്യക്കായി വെള്ളി നേടി. മലേഷ്യയുടെ എയ്ൻ യോ എൻജിയോടാണ് താരം തോൽവി വഴങ്ങിയത്. 3-1 എന്ന സ്‌കോറിനാണ് താരം പരാജയപ്പെട്ടത്. നേരത്തെ പുരുഷ വിഭാഗം ടീമിനത്തിൽ ഇന്ത്യ സ്വർണം നേടിയിരുന്നു.















