പൂനെ ; പൂനെയിൽബജ്‌റംഗ്ദൾ പ്രവർത്തകന്റെ വീട് ആക്രമിച്ച് , വൃദ്ധ മാതാവിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഇസ്ലാമിസ്റ്റുകൾ മാപ്പ് പറഞ്ഞു . സെപ്റ്റംബർ 28 ന് മഞ്ചാറിലെ ഗണപതി വിഗ്രഹ നിമജ്ജന ഘോഷയാത്രയ്‌ക്ക് പിന്നാലെയായിരുന്നു മതമൗലികവാദികൾ ബജ്‌റംഗ്ദൾ പ്രവർത്തകൻ സൂരജ് ചക്രധർ ധരത്തിന്റെ വീട് ആക്രമിച്ചത് . ചക്രധറിനെ വീട്ടിൽ കാണാതെ വന്നതോടെ വീട്ടിലെ സ്ത്രീകളെ പീഡിപ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
തുടർന്ന് സൂരജും , അമ്മയും പോലീസിൽ പരാതി നൽകി . സൂരജിന്റെ അമ്മ പരാതിയിൽ നിരവധി പ്രതികളെ പരാമർശിച്ചിരുന്നു. പ്രദേശത്തെ ഗുണ്ടകളായ റിയാസ് ജമാദാർ, ഇസ്രാർ ഷഹബാസ് ഖാൻ പത്താൻ, അസം മോമിൻ, ഖയൂം പത്താൻ, മീരാൻ അനീസ് ഇനാംദാർ എന്നിവരും ഇതിൽ ഉൾപ്പെടുന്നു.
ഇതിന് പിന്നാലെ ബജ്‌റംഗ്ദൾ പ്രവർത്തകരും വിശ്വഹിന്ദു പരിഷത്ത് അംഗങ്ങളും ഒരുമിച്ച് പോലീസ് സ്‌റ്റേഷനിലെത്തി. പിന്നാലെ കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ ഇസ്ലാമിസ്റ്റുകൾ സൂരജ് ധരമിനോടും അമ്മയോടും മറ്റ് കുടുംബാംഗങ്ങളോടും നിരുപാധികം മാപ്പ് പറഞ്ഞു. ഇത് മാത്രമല്ല, ക്ഷമാപണം എഴുതി നൽകുകയും ചെയ്തു. ഭാവിയിൽ ഹിന്ദു യുവാക്കളെ ഒരു തരത്തിലും ഉപദ്രവിക്കില്ലെന്നും അതിൽ പറയുന്നു. ഇനി ഇത്തരമൊരു സംഭവം ആവർത്തിച്ചാൽ അക്രമികൾക്ക് നന്നായി മനസ്സിലാകുന്ന രീതിയിൽ തങ്ങളും പ്രതികരിക്കുമെന്ന് ബജ്‌റംഗ്ദൾ പ്രവർത്തകർ വ്യക്തമാക്കി