ഹാങ്‌ചോ: ഏഷ്യൻ ഗെയിംസിൽ ചരിത്രമെഴുതി മലയാളി ബാഡ്മിന്റൺ താരം എച്ച് എസ് പ്രണോയ്. ഇന്ത്യയുടെ ടോപ് സീഡ് താരമായ പ്രണോയ് ബാഡ്മിന്റൺ പുരുഷ സിംഗിൾസിൽ സെമി ഫൈനലിൽ പ്രവേശിച്ചതോടെ മെഡലുറപ്പിച്ചു. നടുവിനേറ്റ പരിക്ക് പോലും വകവെയ്‌ക്കാതെയാണ് താരം കോർട്ടിലിറങ്ങിയത്. എന്നാൽ മത്സരശേഷം പരിശീലകൻ പുല്ലേല ഗോപിചന്ദുമായുളള പ്രണോയിയുടെ വിജയാഘോഷം കാണികളെ ആനന്ദകണ്ണീരിലാഴ്‌ത്തി.
ക്വാർട്ടർ ഫൈനലിൽ മലേഷ്യയുടെ ലീ സീ ജിയയെ കീഴടക്കിയാണ് പ്രണോയ് സെമിയിലേക്ക് മുന്നേറിയത്. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് പ്രണോയ് വിജയം നേടിയത്. സ്‌കോർ: 21-16, 21-23, 22-20. വിജയത്തിന് ശേഷം കോർട്ടിൽ തലകുനിക്ക് ദൈവത്തിന് നന്ദി അറിയിക്കുകയും നൃത്ത ചുവടുകളുമായി പരിശീലകൻ പുല്ലേല ഗോപിചന്ദിന് അരികിലേത്തി ആലിംഗനം ചെയ്താണ് പ്രണോയ് വിജയം ആഘോഷിച്ചത്.
41 വർഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു പുരുഷ ബാഡ്മിന്റൺ താരം ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് വേണ്ടി മെഡൽ നേടുന്നത്. മുൻപ് 1982-ൽ ന്യൂഡൽഹിയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് വേണ്ടി സയ്യിദ് മോദി വെങ്കലം നേടിയിരുന്നു.
𝐖𝐡𝐚𝐭 𝐚 𝐦𝐚𝐭𝐜𝐡! 𝐖𝐡𝐚𝐭 𝐚 𝐜𝐡𝐚𝐦𝐩𝐢𝐨𝐧!
Fight of a warrior from HS Prannoy & he ensures #TeamIndia a medal in #Badminton Men’s Singles at #AsianGames2023 🏸⭐
P.S – Do not miss out on the final celebratory dance 😉🕺#Cheer4India #HangzhouAsianGames #SonyLIV pic.twitter.com/61mBBnsfMl
— Sony LIV (@SonyLIV) October 5, 2023
“>















