മോസ്‌കോ: ഇന്ത്യ ശക്തമായ രാജ്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യം ഇനിയും ശക്തമാകുമെന്നും ഇന്ത്യയുടെ നേതൃത്വത്തിനെ പ്രശംസിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. മോസ്‌കോയിൽ സംഘടിപ്പിച്ച പൊതു പരപാടിയിൽ സംസാരിക്കവെയാണ് പുടിന്റെ പരമാർശം.
‘നരേന്ദ്രമോദിയുടെ നേതൃത്വം ദിശാബോധമുള്ളതാണ്. അത് ദേശീയ താൽപ്പര്യങ്ങളിലൂടെയാണ് നയിക്കപ്പെടുന്നത്. ഇന്ത്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങൾ യുഎൻ സുരക്ഷാ കൗൺസിലിൽ കൂടുതൽ പ്രാതിനിധ്യം അർഹിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്താൽ ഇന്ത്യ ഇനിയും ശക്തമാകുകയും വളരുകയും ചെയ്യും. ജനസംഖ്യ കൊണ്ടും സാമ്പത്തിക ശേഷി കൊണ്ടും ഇന്ത്യ ഒരു ശക്തമായ രാഷ്‌ട്രമാണ്.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയെ വളരെ ബുദ്ധിമാനായ മനുഷ്യനെന്ന് പുടിൻ പ്രശംസിച്ചിരുന്നു. നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യ വികസനത്തിൽ വലിയ കുതിച്ചുചാട്ടം നടത്തുകയാണെന്നും പുടിൻ പറഞ്ഞു. സാമ്പത്തിക ഭദ്രതയിലും സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ പോരാട്ടത്തിലും റഷ്യയും ഇന്ത്യയും തമ്മിൽ കൂടുതൽ സഹകരണം ഉറപ്പാക്കുമെന്നും പുടിൻ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.















