കാസർകോട്: ഓട്ടോ ഓടിക്കുമ്പോൾ ഹെൽമറ്റ് ധരിച്ചില്ലെന്ന് കാണിച്ച് മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തി. കാഞ്ഞങ്ങാട് നിർക്കിലക്കാട് സ്റ്റാൻഡിലെ ഡ്രൈവറായ പ്രസാദിനാണ് പിഴ ലഭിച്ചത്. കഴിഞ്ഞ ദിവസമാണ് പ്രസാദ് പിഴ ചുമത്തിയ കാര്യം അറിയുന്നത്. 500 രൂപ പഴയടയ്ക്കാനാണ് നിർദ്ദേശം.
നോട്ടീസിൽ നൽകിയിരിക്കുന്ന വാഹനത്തിന്റെ വിവരങ്ങൾ ശരിയാണെന്ന് പ്രസാദ് പറയുന്നു. കഴിഞ്ഞ ദിവസം ടാക്സ് അടയ്ക്കാനായി അക്ഷയ കേന്ദ്രത്തിൽ പോയപ്പോഴാണ് ഹെൽമറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് പിഴയടയ്ക്കാനുണ്ടെന്ന് അറിഞ്ഞത്.
നോട്ടീസിൽ പ്രസാദിന്റെ ഓട്ടോയുടെ നമ്പർ ഉൾപ്പടെ എല്ലാ വിവരങ്ങളും കൃത്യമാണ്. എന്നാൽ നോട്ടീസിൽ നൽകിയിരിക്കുന്ന ചിത്രം ബൈക്കിന്റേതും.