പാലക്കാട്: അട്ടപ്പാടി മധുവധക്കേസിലെ വിവിധ അപ്പീലുകൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ശിക്ഷിക്കപ്പെട്ട പ്രതികൾക്ക് എതിരെ നരഹത്യ കുറ്റം ചുമത്തി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീലും ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നൽകിയ അപ്പീലുമാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുക. കേസിൽ 14 പ്രതികളാണ് അപ്പീലുമായി കോടതിയെ സമീപിച്ചത്.
കൊലപാതകക്കുറ്റം നിലനിൽക്കുന്ന കേസാണ് അട്ടപ്പാടി മധുവധക്കേസ്. അതിനാൽ ജീവപര്യന്തം ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപെട്ടിരിക്കുന്നത്. മാത്രമല്ല കേസിൽ തെളിവുകൾ പരിഗണിച്ചപ്പോൾ കീഴ്‌ക്കോടതിക്ക് തെറ്റുപറ്റിയെന്നുമാണ് പ്രൊസിക്യൂഷൻ കോടതിയെ അറിയിച്ചിരിക്കുന്നത്.
അതേസമയം കേസിലെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നേരത്തെ രാജി വച്ചിരുന്നു. മധുവിന്റെ കുടുംബത്തിന്റെ എതിർപ്പിനെ തുടർന്നായിരുന്നു രാജി.















