ലക്നൗ : അയോദ്ധ്യ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിന് മുന്നിൽ നടക്കുന്ന ആരതിയുടെ വീഡിയോ പുറത്ത് . പുരോഹിതനായ സന്തോഷ് തിവാരി മറ്റ് രണ്ട് പുരോഹിതന്മാരോടൊപ്പം രാംലല്ലയ്‌ക്ക് ആരതി നടത്തുന്നത് വീഡിയോയിൽ കാണാം. ശ്രീരാമചന്ദ്ര കൃപാലു ഭജൻ, ഹരൻ ഭവഭയ ദാരുണം ഭജൻ എന്നീ ഗാനങ്ങളും പശ്ചാത്തലത്തിൽ കേൾക്കാം . രാമജന്മഭൂമി തീർത്ഥ ക്ഷേത്രം വ്യാഴാഴ്ചയാണ് ഈ വീഡിയോ പുറത്തുവിട്ടത്.
1949 ഡിസംബർ 22/23 ന് രാംലല്ലയുടെ വരവിനുശേഷം, ആരതി-പൂജ അവിടെ നിർത്തിയില്ല. 1992 ഡിസംബർ 6-ന് ശേഷവും രാംലല്ല അവിടെ ഉണ്ടായിരുന്നു. അപ്പോഴും ആരാധന നടന്നിരുന്നു. ഇന്നും ആ സ്ഥലത്ത് ആരതിയും പൂജയും നടക്കുന്നുണ്ട് .
ക്ഷേത്രത്തിലെ കൊത്തുപണികൾ അടക്കം നിലവിൽ പൂർത്തിയായിട്ടുണ്ട് . പ്രാണപ്രതിഷ്ഠാ ദിനത്തിൽ നഗരപരിധി സീൽ ചെയ്യുമെന്ന് ട്രസ്റ്റ് അറിയിച്ചു. രാമജന്മഭൂമി സമുച്ചയത്തിൽ പരമാവധി ആറായിരം പേർക്ക് പ്രവേശനം ലഭിക്കും. ഇതിനായുള്ള പട്ടിക തയ്യാറാണ്. ഒക്ടോബർ 7-8 തീയതികളിൽ നടക്കുന്ന രാം മന്ദിർ ട്രസ്റ്റ് യോഗത്തിൽ ഇത് അവതരിപ്പിക്കും.















