ഗാസിയാബാദ് : 15 കാരിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ . അയൽവാസിയായ ഷൗക്കീൽ എന്ന യുവാവാണ് പിടിയിലായത് . ഗാസിയാബാദ് ജില്ലയിലാണ് സംഭവം . . സ്‌കൂൾ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന പെൺകുട്ടിയെ ഷൗക്കീൻ വാളു ഉപയോഗിച്ച് തലയിലും കഴുത്തിലും വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു .
പെൺകുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത് . ആയുധം കാട്ടി ഭീഷണിപ്പെടുത്തി ഷൗക്കീൽ ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ ഇയാളെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു . മാത്രമല്ല രോഷാകുലരായ ജനങ്ങൾ ഷൗക്കീലിനെ മർദ്ദിക്കുകയും ചെയ്തു .
പിന്നാലെ പോലീസ് എത്തി ഷൗക്കീലിനെ കസ്റ്റഡിയിലെടുത്തു. എന്നാൽ വൈദ്യപരിശോധനയ്‌ക്കായി കൊണ്ടുപോകുന്നതിനിടെ ഷൗക്കീൽ പോലീസ് ഉദ്യോഗസ്ഥരെയും വെട്ടിപ്പരിക്കേൽപ്പിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു . തുടർന്ന് പോലീസ് ഇയാളെ വെടിവച്ച് വീഴ്‌ത്തി . അറസ്റ്റിലായ ഷൗക്കീൽ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ് .















