കോഴിക്കോട്: രാഷ്‌ട്രീയ സ്വയംസേവക് സംഘ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് കോഴിക്കോട് എത്തി. വൈകുന്നേരം 5 മണിക്ക് കേസരി ഭവനിൽ നടക്കുന്ന അമൃതശതം പ്രഭാഷണ പരമ്പരയിൽ അദ്ദേഹം സംസാരിക്കും. രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്റെ സംഘടനാ ശാസ്ത്രം എന്ന വിഷയത്തിൽ ആണ് അദ്ദേഹം പ്രഭാഷണം നടത്തുക.
രാവിലെ കോഴിക്കോട് വിമാനതാവളത്തിൽ എത്തിയ അദ്ദേഹത്തേ പ്രാന്തപ്രചാരക് എസ് സുദർശനൻ, കേസരി മുഖ്യപത്രാധിപർ ഡോ. എൻ.ആർ മധു തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. വൈകുന്നേരം 5.30ന് രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്റെ സംഘടനാ ശാസ്ത്രം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.
റിട്ടയേർഡ് ഐആർഎസ് ഉദ്യോഗസ്ഥൻ ഡോ. ജോൺ ജോസഫ് ചടങ്ങിൽ അദ്ധ്യക്ഷനാകും. സർസംഘചാലകിന്റെ സന്ദർശത്തോട് അനുബന്ധിച്ചു കർശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
വള്ളിക്കാവ് അമ്യത എൻജിനിയറിംഗ് ഇൻസ്റ്റിട്യൂട്ടിൽ ചേരുന്ന ശിബിരത്തിൽ പങ്കെടുത്ത ശേഷം സർസംഘചാലക്, വൈകീട്ട് വള്ളിക്കാവ് ആശ്രമത്തിൽ ദേവി അമ്യതാനന്ദമയിയെ സന്ദർശിക്കും. 9, 10 തീയതികളിൽ തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം വിവിധ യോഗങ്ങളിൽ പങ്കെടുക്കും.















