വയനാട്: കമ്പമലയിൽ ആക്രമണം നടത്തിയ കമ്യൂണിസ്റ്റ് ഭീകരരുടെ ചിത്രങ്ങൾ പുറത്തുവിട്ട് പോലീസ്. സിപി മൊയ്തീൻ ഉൾപ്പെടെ 18 ഭീകരരുടെ ചിത്രങ്ങളാണ് പോലീസ് പുറത്തുവിട്ടത്. ഭീകരരെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം നൽകുമെന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ നാല് തവണയാണ് കമ്പമലയിലെ തലപ്പുഴയിൽ ഭീകരരെത്തി ആക്രമണം നടത്തിയത്. വനം വകുപ്പിന്റെ ഓഫീസ് അടിച്ച് തകർത്ത് മടങ്ങിയ സംഘം രണ്ട് ദിവസത്തിന് ശേഷം വീണ്ടും സ്ഥലത്തെത്തി. പോലീസ് സ്ഥാപിച്ച ക്യാമറകളും തകർത്തതോടെ ഭീതിയിലാണ് നാട്ടുകാർ.
കമ്യൂണിസ്റ്റ് ഭീകരരെ ഭയന്ന് ജോലിക്ക് പോകാൻ പോലും കഴിയാത്ത അവസ്ഥയാണെന്നാണ് തേയിലത്തോട്ടം തൊഴിലാളികൾ പറയുന്നത്. രാത്രിയായാൽ ഭീകരർ എത്തുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. തലപ്പുഴ മേഖലയിൽ തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.















